GeneralLatest NewsNEWSTollywoodWOODs

90 ചെറിയ പാക്കറ്റുകളിലാക്കിയ നിലയില്‍ കൊക്കെയ്ന്‍: സൂപ്പർ താര ചിത്രങ്ങളുടെ നിര്‍മാതാവ് അറസ്റ്റില്‍

രജിനികാന്ത് നായകനായ കബാലി തെലുങ്കില്‍ അവതരിപ്പിച്ചത് ചൗധരിയാണ്.

90 പൊതികളിലാക്കിയ നിലയില്‍ 82.75 ഗ്രാം കൊക്കെയ്നുമായി പ്രമു‌ഖ തെലുങ്ക് സിനിമാ നിര്‍മാതാവും വിതരണക്കാരനുമായ കെപി ചൗധരി പിടിയില്‍. സൈബരാബാദ് സ്പെഷ്യല്‍ ഓപ്പറേഷൻസ് ടീം ആണ് ചൗധരിയെ പിടികൂടിയത്. ഇടപാടുകാര്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്യാൻ പോകുന്നതിനിടെയാണ് ഇയാളിൽ നിന്നും 90 പൊതികളിലാക്കിയ നിലയില്‍ 82.75 ഗ്രാം കൊക്കെയ്ന്‍, 2.05 ലക്ഷം രൂപ, മേഴ്‌സിഡസ് ബെന്‍സ്, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തത്.

read also: ഷൈൻ ടോം ചാക്കോ നായകനായ കമൽ ചിത്രം ‘ വിവേകാനന്ദൻ വൈറലാണ് ‘ ചിത്രീകരണം തുടങ്ങി

രജിനികാന്ത് നായകനായ കബാലി   തെലുങ്കില്‍ അവതരിപ്പിച്ചത് ചൗധരിയാണ്. പവൻ കല്യാണ്‍ നായകനായ സര്‍ദാര്‍ ഗബ്ബര്‍സിംഗ്, മഹേഷ് ബാബു ചിത്രം സീതമ്മ വകീട്ട്ലോ സിരിമല്ലെ ചേറ്റു, അഥര്‍വ നായകനായ തമിഴ് ചിത്രം കണിതൻ തുടങ്ങിയ ചിത്രങ്ങളുടെ വിതരണക്കാരനാണ് ചൗധരി.

shortlink

Related Articles

Post Your Comments


Back to top button