GeneralLatest NewsMollywoodNEWSWOODs

‘ഇത്തിരി തൊലി വെളുത്തതാണെന്നുള്ള അഹങ്കാരം ഉണ്ടല്ലേ’: ‘കരിവാരിത്തേക്കല്‍’ വീഡിയോയുമായി സാധിക, വിമര്‍ശനം

നാട്ടുകാരെ കാണിക്കല്‍ തന്നെ ആണ് ഉദ്ദേശം. താല്‍പര്യം ഉണ്ടെങ്കില്‍ മാത്രം കണ്ടാല്‍ മതി

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് നടി സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം കഴിഞ്ഞ ദിവസം ഒരു മേക്കപ്പ് വീഡിയോ പങ്കുവച്ചിരുന്നു. എന്നാൽ, ആ വീഡിയോയ്ക്ക് നേരെ വിമർശനങ്ങൾ ഉയരുകയാണ്.

ചപ്പില എന്ന ആദിവാസി പെണ്‍കുട്ടിയായുള്ള മേക്കോവര്‍ വീഡിയോ ആണ് സാധിക പങ്കുവച്ചത്. മേക്കപ്പ് ചെയ്ത് തന്നെ കരിവാരി തേക്കുന്നത് നിങ്ങളെ കാണിച്ചുതരാം എന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ. ഈ വീഡിയോയ്ക്ക് താഴെയാണ് മോശം കമന്റുമായി ഒരു വിഭാഗം എത്തിയത്.

READ ALSO: 90 ചെറിയ പാക്കറ്റുകളിലാക്കിയ നിലയില്‍ കൊക്കെയ്ന്‍: സൂപ്പർ താര ചിത്രങ്ങളുടെ നിര്‍മാതാവ് അറസ്റ്റില്‍

ഇത്തിരി തൊലി വെളുത്തതാണെന്നുള്ള അഹങ്കാരം ഉണ്ടല്ലേ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. തൊലി വെളുത്തതാണെന്ന് ചേട്ടന് തോന്നുന്നെങ്കില്‍ ചേട്ടന്റെ കണ്ണിന്റെ നന്മയും സൗന്ദര്യവും ആണ്, നന്ദി.- എന്നാണ് അതിന് സാധിക മറുപടിയായി കുറിച്ചത്.

ഇങ്ങനെ വീഡിയോ എടുത്ത് കാണിക്കുന്നത് മോശമാണെന്നും എന്താണ് ഉദ്ദേശം എന്നും ചോദിച്ച്‌ മറ്റൊരാള്‍ എത്തി. ‘പ്രമോഷന്‍ ആണ് സഹോദരാ, നാട്ടുകാരെ കാണിക്കല്‍ തന്നെ ആണ് ഉദ്ദേശം. താല്‍പര്യം ഉണ്ടെങ്കില്‍ മാത്രം കണ്ടാല്‍ മതി’- എന്നായിരുന്നു നടി നൽകിയ മറുപടി.

shortlink

Related Articles

Post Your Comments


Back to top button