CinemaLatest NewsWOODs

പ്രശസ്ത ഡാൻസ് കൊറിയോ​ഗ്രാഫർ രാകേഷ് മാസ്റ്റർ അന്തരിച്ചു

പ്രമേഹമടക്കം നിരവധി രോ​ഗങ്ങൾക്ക് ചികിത്സയിലായിരുന്നു

പ്രശസ്ത നൃത്തസംവിധായകൻ രാകേഷ് മാസ്റ്റർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 53 വയസായിരുന്നു. ഗാന്ധി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പ്രമേഹമടക്കം നിരവധി രോ​ഗങ്ങൾക്ക് ചികിത്സയിലായിരുന്നു രാകേഷ്.

ഭീമവാരത്തും വിശാഖപട്ടണത്തും ‘മാൻഷൻ ഹൗസ് നാ ഹൗസ്’ എന്ന പരിപാടിയുടെ ചിത്രീകരണത്തിലായിരുന്നു രാകേഷ് മാസ്റ്റർ. ഏതാനും ദിവസം മുൻപ് ശാരീരിക അസ്വസ്ഥതകൾ കാണിച്ചിരുന്നുവെന്നും തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

നിരവധി മുൻനിര താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ആളുകൂടിയാണ് രാകേഷ്. നിരവധി സിനിമകൾക്ക് രാകേഷ് മാസ്റ്റർ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. രാകേഷ് മാസ്റ്ററുടെ പെട്ടെന്നുള്ള വിയോഗത്തിൽ സിനിമാ രം​ഗത്തു നിന്നുള്ളവരും, സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button