CinemaKollywoodLatest NewsWOODs

ടൈം സ്ക്വയർ ബിൽബോർഡിൽ ഇളയദളപതിക്ക് പിറന്നാൾ ആശംസകൾ: വൈറൽ ചിത്രങ്ങൾ

രക്തദാനം നടത്തിയും ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയുമാണ് എല്ലാ തവണയും താരത്തിന്റെ പിറന്നാൾ ​ഗംഭീരമാക്കാറുള്ളത്

തമിഴ് സൂപ്പർ താരം വിജയുടെ പിറന്നാൾ ആഘോഷങ്ങൾ അടിപൊളിയാക്കുകയാണ് ആരാധകർ.

താരത്തിന്റെ ആരാധക സംഘടനയായ മക്കൾ ഇയക്കം പ്രവർത്തകർ രക്തദാനം നടത്തിയും ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയുമാണ് എല്ലാ തവണയും താരത്തിന്റെ പിറന്നാൾ ​ഗംഭീരമാക്കാറുള്ളത്.

എന്നാൽ ഇത്തവണത്തെ പിറന്നാളിന് താരത്തിന്, അമേരിക്കയിലെ ന്യൂയോർക്കിലെ പ്രശസ്തമായ ടൈം സ്ക്വയർ ബിൽബോർഡിൽ ഇളയദളപതിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള വീഡിയോ പ്രദർശിപ്പിച്ചിരിക്കുകയാണ് ആരാധകർ.

ഇതിന്റെ ചിത്രങ്ങളടക്കം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. താരത്തിന് ആശംസകൾ നേർന്ന് സിനിമാ ലോകവും സുഹൃത്തുക്കളും എത്തി.

shortlink

Related Articles

Post Your Comments


Back to top button