CinemaKollywoodLatest NewsWOODs

അനുമതിയില്ലാതെ എയർപോർട്ടിലെത്തി ചിത്രീകരണം നടത്തി, കമൽഹാസന്റെ ഇന്ത്യൻ 2 ഷൂട്ടിംങ് തടഞ്ഞു‌

ഉദ്യോഗസ്ഥർ അതിവേഗം ഇടപെടുകയും ഷൂട്ടിംഗ് നിർത്തിവെപ്പിക്കുകയും ചെയ്തു

കമൽഹാസന്റെ ഇന്ത്യൻ 2 ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. നാല് വർഷത്തിലേറെയായി ഈ ചിത്രം നിർമ്മാണത്തിലാണെന്ന് താരം വ്യക്തമാക്കിയിരുന്നു.

പ്രേക്ഷകർ ഇപ്പോഴും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണിത്. ചെന്നൈ വിമാനത്താവളത്തിൽ ചില രംഗങ്ങൾ ചിത്രീകരിക്കുകയായിരുന്ന സിനിമയുടെ പ്രവർത്തകരെ അതിൽ നിന്നും തടഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.

ചെന്നൈ വിമാനത്താവളത്തിൽ ചിത്രീകരണത്തിൽ നിന്ന് ഇവരെ തടഞ്ഞതായി വാർത്തകൾ വന്നിരുന്നു. പ്രത്യേക ലൊക്കേഷൻ ഉപയോഗിക്കേണ്ട ചില രംഗങ്ങൾക്ക് മാത്രമാണ് അനുമതി നൽകിയതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, എയർപോർട്ട് റെസ്റ്റ് റൂം ഏരിയയിൽ ഒരു രംഗം ചിത്രീകരിക്കാനാണ് സിനിമാ യൂണിറ്റ് ശ്രമിച്ചത്.  അതിന് അനുമതി ലഭിച്ചിരുന്നില്ല. തുടർന്ന് ഉദ്യോഗസ്ഥർ അതിവേഗം ഇടപെടുകയും ഷൂട്ടിംഗ് നിർത്തിവെപ്പിക്കുകയും ചെയ്തു.

കമൽ ഹാസന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇത്. 1996-ലെ ഹിറ്റ് ഇന്ത്യൻ സിനിമയുടെ തുടർച്ചയാണ് ഈ സിനിമ.

shortlink

Related Articles

Post Your Comments


Back to top button