CinemaKollywoodLatest NewsWOODs

മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ വീണ്ടും തമിഴിലേക്ക്

മിസ്റ്റർ എക്‌സിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്

മലയാള സിനിമാ പ്രേക്ഷകരുടെ സൂപ്പർ താരമാണ് മഞ്ജു വാര്യർ. അസുരൻ എന്ന ചിത്രത്തിലൂടെ താരം തമിഴിലും തന്റെ വരവറിയിച്ചിരുന്നു.

ധനുഷിനൊപ്പമായിരുന്നു അസുരനിൽ താരം അഭിനയിച്ചത്. ആര്യയും ഗൗതം കാർത്തിക്കും മുഖ്യവേഷത്തിലെത്തുന്ന തമിഴ് ആക്ഷൻ ഡ്രാമയായ മിസ്റ്റർ എക്‌സിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്.

ചിത്രത്തിൽ മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. അജിത്തിനൊപ്പം തുനിവിന് ശേഷമെത്തുന്ന മഞ്ജുവിന്റെ ചിത്രം കൂടിയാണിത്.

ആയിഷ, വെള്ളരി പട്ടണം എന്നീ ചിത്രങ്ങളിലാണ് മഞ്ജു വാര്യർ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. താരത്തിന്റെ തമിഴ് ചിത്രത്തിന്റെ പ്രഖ്യാപനം വന്നതോടെ വൻ പ്രതീക്ഷയിലാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button