CinemaLatest NewsMollywoodWOODs

പ്രിയതാരം സുരേഷ് ​ഗോപിക്ക് ജന്മദിന ആശംസകൾ അർപ്പിച്ച് സുഹൃത്തുക്കൾ

ജന്മദിനാശംസകൾ പ്രിയ സുരേഷ് എന്നാണ് മമ്മൂട്ടി കുറിച്ചത്

മലയാളികളുടെ പ്രിയ നടൻ സുരേഷ് ​ഗോപിക്ക് ജന്മദിന ആശംസകളുമായി മലയാള സിനിമാ ലോകം. നടൻ സുരേഷ് ​ഗോപിക്ക് 65 ആം ജൻമദിനമാണിന്ന്.

മലയാളത്തിലെ സൂപ്പർ സ്റ്റാറുകളും താരത്തിന് പിറന്നാൾ ആശംസകൾ നേർന്നു. ജന്മദിനാശംസകൾ പ്രിയ സുരേഷ് എന്നാണ് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

പ്രിയ സുരേഷ് ഗോപിക്ക് ജന്മദിനാശംസകൾ എന്നാണ് നടൻ മോഹൻലാൽ കുറിച്ചത്. ജന്മദിനാശംസകൾ സുരേഷേട്ടാ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രിയതാരം ദിലീപും സുരേഷ് ​ഗോപിക്ക് ആശംസകൾ നേർന്നു. പ്രിയപ്പെട്ട സുരേഷേട്ടാ, ജന്മദിനാശംസകൾ എന്നാണ് നാദിർഷ കുറിച്ചത്.

ബിജു മേനോൻ, സംവിധായകരായ ജയരാജ്, വിഷ്ണു മോഹൻ എന്നിവർ ഉൾപ്പെടെയാണ് മലയാളികളുടെ പ്രിയതാരത്തിന് ആശംസകൾ അർപ്പിച്ചത്.

പെരുങ്കളിയാട്ടം, ​ഗരുഡൻ, ജെ എസ്കെ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ളത്. സുരേഷ് ​ഗോപിയും ബിജു മേനോനും ഒരുമിക്കുന്ന ചിത്രമാണ് ​ഗരുഡൻ.

shortlink

Related Articles

Post Your Comments


Back to top button