CinemaKollywoodLatest NewsWOODs

ഫഹദ് ഫാസിൽ – ഉദയനിധി ചിത്രം മാമന്നൻ നിരോധിക്കണം, തമിഴ്നാട്ടിൽ പോസ്റ്റർ പ്രചരണം

മാരി സെൽവരാജ് ഒരുക്കുന്ന ചിത്രമാണിത്

ഉദയനിധി സ്റ്റാലിൻ നായകനായ മാമന്നൻ സിനിമയുടെ റിലീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി വരെ ആളുകൾ നൽകിയിരുന്നു.

മാരി സെൽവരാജ് ചിത്രമാണ് മാമന്നൻ. ചിത്രത്തിൽ ഫഹദ് ഫാസിലും അഭിനയിക്കുന്നുണ്ട്. കർണ്ണൻ, പരിയേറും പെരുമാൾ എന്നീ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് ഒരുക്കുന്ന ചിത്രമാണിത്.

കമൽഹാസന്റെ തേവർമകൻ എന്ന ചിത്രത്തെ അടിസ്ഥാനമായിരിക്കും ചിത്രമെന്ന് സൂചനകൾ പുറത്ത് വിട്ടിരുന്നു, വലിയ തേവർക്കും ചിന്ന തേവർക്കും ഇടയിൽ തന്റെ പിതാവ് വന്നാൽ എങ്ങനെയിരിക്കുമെന്ന ചിന്തയാണ് ചിത്രത്തിന്റെ അടിസ്ഥാനമെന്ന് കഴിഞ്ഞ ദിവസം മാരി പറഞ്ഞതോടെ ഇത് ജാതി സംഘർഷങ്ങൾ ഉണ്ടാക്കും എന്ന രീതിയിലാണ് പ്രചരണം നടക്കുന്നത്. ഇതോടെ തമിഴ് നാട്ടിൽ പോസ്റ്ററുകളടക്കം ഒട്ടിച്ചാണ് ചിത്രത്തിനെതിരെ പ്രചരണം നടക്കുന്നത്.

ചിത്രം തമിഴ്നാട്ടിൽ നിരോധിക്കണെമെന്നുമാണ് പോസ്റ്ററുകളിലൂടെ ആവശ്യപ്പെടുന്നത്. തമിഴ്നാട്ടിലെങ്ങും ഇത്തരത്തിൽ പോസ്റ്ററുകൾ വ്യാപകമായി ഒട്ടിച്ച് കഴിഞ്ഞിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button