CinemaGeneralLatest NewsNEWS

അഭിനയം നിർത്തി? സജീവ രാഷ്ട്രീയത്തിലേക്ക്; ബി.ജെ.പിയെ വിഷപ്പാമ്പിനോട് ഉപമിച്ച് ഉദയനിധി സ്റ്റാലിൻ

തുടർ പരാജയങ്ങൾ അറിഞ്ഞ നടന്മാരിൽ ഒരാളാണ് ഉദയനിധി സ്റ്റാലിൻ. മികച്ച നടൻ എന്ന ലിസ്റ്റിൽ ഉദയനിധിയുടെ പേര് പൊതുവെ ഉയർന്നുകേൾക്കാറില്ല. എന്നിരുന്നാലും വ്യത്യസ്തമായ സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. തമിഴ്‌നാട് മന്ത്രിയായ അദ്ദേഹം അടുത്തിടെ അഭിനയം നിർത്തി, പൂർണ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരുന്നു. സനാതന ധർമ്മ പരാമർശത്തെ തുടർന്ന് അദ്ദേഹം അടുത്തിടെ വിവാദങ്ങളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ, ബി.ജെ.പിയെ ‘വിഷപ്പാമ്പിനോട്’ ഉപമിച്ച് വീണ്ടും വാർത്താ തലക്കെട്ടുകളിൽ ഇടംപിടിക്കുകയാണ് ഉദയനിധി. ഏതായാലും താൻ അഭിനയം നിർത്തുകയാണ് എന്ന് ഉദയനിധി പറഞ്ഞത് വെറുതെയല്ലെന്ന് അടുത്തകാലത്തായുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകൾ കണ്ടാൽ അറിയാമെന്നാണ് സോഷ്യൽ മീഡിയയുടെ നിരീക്ഷണം.

എത്രയൊക്കെ അഭിനയിപ്പിച്ചാലും മുഖത്ത് അഭിനയം വരാത്ത, പ്രേക്ഷകന് കണക്ഷൻ തോന്നാത്ത അഭിനയം എന്നൊക്കെ നിരവധി പരിഹാസങ്ങൾ ഉദയനിധി കേട്ടിട്ടുണ്ട്. അതിനെയെല്ലാം ‘ഇന്നും എന്നെ അഭിനേതാവ് എന്ന് വിളിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പില്ല. ഇതെല്ലാം ഞാൻ പ്രവർത്തിക്കുന്ന ചലച്ചിത്ര നിർമ്മാതാവിനെ ആശ്രയിച്ചിരിക്കുന്നു’ എന്ന് സ്വയം പറഞ്ഞ് ‘മികച്ചതാക്കാൻ’ ശ്രമിച്ചിരുന്ന ആളാണ് ഉദയനിധി. ഏതായാലും ഉദയനിധി എന്ന ‘താരം’ അവസാനിക്കുകയും, ഉദയനിധി എന്ന ‘രാഷ്ട്രീയക്കാരൻ’ കൂടുതൽ സജീവമാവുകയും ചെയ്തിരിക്കുകയാണ്. സനാതന ധർമ്മത്തെയും ബി.ജെ.പിയെയും വിടാതെ പരിഹസിച്ച് കൊണ്ടാണ് ഉദയനിധിയുടെ സജീവ രാഷ്ട്രീയ രംഗപ്രവേശനം എന്ന് വേണമെങ്കിൽ പറയാം. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഇനി ഉദ്ദേശമെന്നും, അതിനാൽ മാമന്നൻ ആണ് തന്റെ അവസാന ചിത്രമെന്നുമായിരുന്നു ഉദയനിധി തന്നെ വ്യക്തമാക്കിയത്.

അതേസമയം, സനാതന ധർമ്മത്തെക്കുറിച്ചുള്ള തന്റെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ ഇന്നലെ ബി.ജെ.പിയെയും രൂക്ഷമായി വിമർശിച്ച് ഉദയനിധി രംഗത്തെത്തി. ബി.ജെ.പിയെ ‘വിഷപ്പാമ്പി’നോടാണ് അദ്ദേഹം ഉപമിക്കുന്നത്. പ്രതിപക്ഷമായ എഐഎഡിഎംകെയെ ‘പാമ്പുകൾക്ക് അഭയം നൽകുന്ന മാലിന്യം’ എന്നാണ് ഉദയനിധി സ്റ്റാലിൻ പരിഹസിച്ചത്. ‘വിഷമുള്ള പാമ്പ് നിങ്ങളുടെ വീട്ടിൽ പ്രവേശിച്ചാൽ, അത് നിങ്ങളുടെ വീടിനടുത്തുള്ള ചപ്പുചവറുകളിൽ ഒളിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ അതിനെ വലിച്ചെറിഞ്ഞാൽ മാത്രം പോരാ. നിങ്ങൾ കുറ്റിക്കാടുകൾ വെട്ടിമാറ്റിയില്ലെങ്കിൽ, പാമ്പ് നിങ്ങളുടെ വീട്ടിലേക്ക് തിരിച്ച് വരും’, ഉദയനിധി പറഞ്ഞു.

‘ഇപ്പോൾ, ഇത് നിലവിലെ സാഹചര്യവുമായി താരതമ്യം ചെയ്താൽ, തമിഴ്‌നാടിനെ ഞങ്ങളുടെ വീടായും വിഷപ്പാമ്പിനെ ബി.ജെ.പിയായും ഞങ്ങളുടെ വീടിനടുത്തുള്ള ചപ്പുചവറുകളെ എഐഎഡിഎംകെയായും ഞാൻ കരുതുന്നു. നിങ്ങൾ ചപ്പുചവറുകൾ നീക്കം ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് സുരക്ഷയില്ല. ബി.ജെ.പിയെ തുരത്താൻ എ.ഐ.എ.ഡി.എം.കെ.യെയും ഇല്ലാതാക്കണം’, അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button