GeneralKollywoodLatest NewsNEWSWOODs

മാമന്നന് ലോകം ചുറ്റാൻ ചിറകുകൾ നൽകിയ മാരി സെൽവരാജിന് നന്ദി: മിനി കൂപ്പർ സമ്മാനമായി നൽകി ഉദയനിധി സ്റ്റാലിൻ

ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രം ജൂൺ 29 ന് ബക്രീദ്‌ ദിനത്തിലാണ് തിയേറ്ററുകളിൽ .എത്തിയത്.

മാമന്നന്റെ വൻ വിജയത്തിന് ശേഷം സംവിധായകൻ മാരിസെൽവരാജിന് ഉദയനിധി മിനി കൂപ്പർ കാർ സമ്മാനമായി നൽകി. റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രത്തിൽ ഉദയനിധി സ്റ്റാലിൻ, വടിവേലു, ഫഹദ് ഫാസിൽ ,കീർത്തി സുരേഷ്, തുടങ്ങിയവരാണ് അഭിനയിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. റെഡ് ജയന്റ് മൂവീസാണ് ചിത്രത്തിന്റെ നിർമ്മാണം. തേനി ഈശ്വർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രം ജൂൺ 29 ന് ബക്രീദ്‌ ദിനത്തിലാണ് തിയേറ്ററുകളിൽ .എത്തിയത്.

READ ALSO: ഇനി സ്റ്റാര്‍ മാജിക് വേണ്ട, കലാരംഗം തന്നെ വെറുത്തുപോയി: വേദനയോടെ ബിനു അടിമാലി

തമിഴ്നാട്ടിൽ നിന്ന് മാത്രം ചിത്രം ആദ്യ ദിനം 9 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. ‘മാമന്നന്’ ലോകം ചുറ്റാൻ ചിറകുകൾ നൽകിയ എന്റെ മാരി സെൽവരാജിന് നന്ദി എന്നാണ് ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. കേരളത്തിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളും ഹൌസ് ഫുൾ ഷോകളുമായി ചിത്രം മുന്നേറുന്നു. റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാർ. പി ആർ ഓ പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments


Back to top button