CinemaLatest News

സനാതന ധർമ്മത്തെ വിട്ട് പുതിയ ഇരവാദമായ ജാതിയും പറഞ്ഞെത്തിയിരിക്കുന്ന നടൻ ഉദയനിധി അറിയാൻ: കുറിപ്പ്

മാറി മാറി ഭരിച്ചിട്ടും അവിടെ മാറ്റം ഉണ്ടാകാതെ പോയത് തമിഴർക്കിടയിലെ ജാതി ബോധത്തിനാണ്

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ വാക്കുകൾ വൻ പ്രതിഷേധത്തിന് വഴിമാറുകയാണ്. അതിന് ശേഷം ജാതി പറഞ്ഞുള്ള ഉദയനിധിയുടെ വാക്കുകളോടും ജനങ്ങൾ പ്രതികരിക്കുകയാണ്.

ജാതിക്കാർഡ് മാത്രം ഇറക്കി അധികാരം കയ്യാളി വച്ചിരിക്കുന്ന ഒരു പാർട്ടി. ജാതിയും ഇരവാദവും പറഞ്ഞുപരത്തി മനുഷ്യരെ തമ്മിലടിപ്പിച്ചു, പാവപ്പെട്ട തമിഴ് മക്കളെ പറ്റിച്ചു കുടുംബാധിപത്യം നിലനിറുത്തിപ്പോരുന്ന തിരുട്ട് കുടുംബമാണ് സ്റ്റാലിൻ കുടുംബമെന്നാണ് എഴുത്തുകാരിയായ അഞ്ജു പാർവതി കുറിക്കുന്നത്.

കുറിപ്പ് വായിക്കാം

ലോകത്തിലെ ഏറ്റവും സഹിഷ്ണുത ഉള്ള ധർമ്മം ആയ സനാതന ധർമ്മത്തിന്റെ നെഞ്ചത്ത് കയറിയ ശേഷം പുതിയ ഒരു ഇരവാദവും കൊണ്ട് വന്നിരിക്കുവാണ് തിരുട്ടുകുടുംബത്തിലെ ഇളമുറ തിരുടൻ. ജാതിക്കാർഡ് മാത്രം ഇറക്കി അധികാരം കയ്യാളി വച്ചിരിക്കുന്ന ഒരു പാർട്ടി. ജാതിയും ഇരവാദവും പറഞ്ഞുപരത്തി മനുഷ്യരെ തമ്മിലടിപ്പിച്ചു, പാവപ്പെട്ട തമിഴ് മക്കളെ പറ്റിച്ചു കുടുംബാധിപത്യം നിലനിറുത്തിപ്പോരുന്ന തിരുട്ട് കുടുംബമാണ് സ്റ്റാലിൻ കുടുംബം.

അണ്ണാദുരൈയുടെ ശിഷ്യന്മാരായി ദ്രാവിഡ രാഷ്ട്രീയത്തിന്റെ തുടര്‍നേതൃത്വത്തിലേക്ക് വന്ന മുത്തുവേല്‍ കരുണാനിധി. 1924 ജൂണ്‍ മൂന്നിന് തിരുവാവൂരിനടുത്തുള്ള തിരുക്കുവളൈയില്‍ ജനിച്ച ദക്ഷിണാമൂര്‍ത്തിയാണ് പിന്നീട് കരുണാനിധി ആയത്. തമിഴ് ഭാഷയുടെയും ദ്രാവിഡ സ്വത്വത്തിന്റെയും ബോധത്തില്‍ പ്രചോദിതനായ അദ്ദേഹത്തിന് ദക്ഷിണാമൂര്‍ത്തി എന്ന സംസ്‌കൃത നാമം ഒരു ബാധ്യതയായി മാറിയത്രേ. അങ്ങനെ സ്വയം സ്വീകരിച്ച പേരാണ് മുത്തുവേൽ കരുണാനിധി. രാവിഡ മുന്നേറ്റ കഴകം തന്നെ കരുണാനിധിയുടെയും എം.ജി.ആറിന്റെയും നേതൃത്വത്തില്‍ രണ്ട് പാര്‍ട്ടികളായി പിരിഞ്ഞു എന്നത് ചരിത്രം.

ജാതീയതയ്‌ക്കെതിരെ പോരാടും എന്ന് പറഞ്ഞുകൊണ്ട് പണ്ടേയ്ക്ക് പണ്ടേ അധികാരത്തിൽ കയറിയ ദ്രാവിഡ പാർട്ടി വാസ്തവത്തിൽ ജാതീയത നില നിറുത്താൻ മാത്രമാണ് എന്നും ശ്രമിച്ചത്. ജാതീയതയും അയിത്തവും അരങ്ങു വാഴുന്നതിൽ തമിഴ്നാടിനെ വെല്ലാൻ ഉത്തരേന്ത്യയ്ക്ക് ആവില്ല എന്നതാണ് യാഥാർഥ്യം. തമിഴർക്ക് ഇടയിൽ ജാതിബോധം നിലനിൽക്കുന്നത് കൂടുതലും ഗ്രാമപ്രദേശങ്ങളിലാണ്. ആ ജാതീയത ആളിക്കത്തിക്കുന്നത് സവർണ്ണരോ ബ്രാഹ്മണരോ അല്ലെന്നതാണ് ഏറ്റവും വലിയ സത്യം.

കാരണം ഗ്രാമപ്രദേശങ്ങളിൽ കൂടുതലും താമസിക്കുന്നത് ദ്രാവിഡ വംശജർ തന്നെയാണ്. അയ്യരും അയ്യങ്കാറും ഒക്കെ കൂടുതൽ ഉള്ളത് ചെന്നൈ നഗരത്തിൽ ഒക്കെയാണ്.

എന്നിട്ടും എങ്ങനെ ഇത്ര വലിയ ജാതിചിന്ത തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ നിലനിൽക്കുന്നു?ചോദ്യം ആണത്. പക്ഷേ ഇതൊന്നും ചർച്ച ചെയ്യാൻ ആർക്കും താല്പര്യമില്ല. അവിടെ രാഷ്ട്രീയപ്പാർട്ടികൾ കൃത്യമായ ജാതിബോധം ഉള്ളവരാണ്.

കൊങ്കുനാട്ടില്‍ ഗൗണ്ടര്‍ വിഭാഗവും തെക്കന്‍ തമിഴ്‌നാട്ടില്‍ തേവരും വടക്കന്‍ ജില്ലകളില്‍ വണ്ണിയരും, മധുര, തേനി പ്രദേശങ്ങളില്‍ നായ്ക്കരും അരങ്ങു വാഴുന്ന ഇടങ്ങളാണ്. അവിടെ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നതും അവരാണ്. കൃത്യമായി ജാതിയുള്ള, ജാതിബോധം ഉള്ള ഇവർക്കൊക്കെ സേവനം ചെയ്യുന്ന വെറും വോട്ട് തെണ്ടികൾ മാത്രമാണ് തമിഴ് രാഷ്ട്രീയക്കാർ.

പാട്ടാളി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കക്ഷി വണ്ണിയര്‍ ജാതിയുടെ താല്‍പര്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. മുമ്പ് പള്ളി എന്നറിയപ്പെട്ടിരുന്ന ഈ സമുദായം പിന്നീട് സ്വയം വിശേഷിപ്പിച്ചത് വണ്ണിയ കുല ക്ഷത്രിയ എന്നാണ്. തൂത്തുക്കുടിയിലെ ഒരു ഗ്രാമത്തില്‍ തങ്ങള്‍ വളര്‍ത്തുന്ന പെണ്‍പട്ടികളുമായി കീഴ്ജാതിക്കാരുടെ നായ്ക്കള്‍ ഇണ ചേര്‍ന്നേക്കുമെന്ന ഭയത്താല്‍ അവർ അവിടെ ഏർപ്പെടുത്തിയ വിലക്ക് എന്താണെന്ന് ഒന്ന് ഗൂഗിൾ ചെയ്ത് നോക്കുക. ഇതൊന്നും നടന്നത് സവർണ്ണൻ രാജാജി നേതാവ് ആയിരുന്നപ്പോൾ ആയിരുന്നില്ല.

1947 ൽ നിയമം മൂലം നിരോധിക്കപ്പെട്ട തൊട്ടുകൂടായ്മ തമിഴ്നാട്ടിലെ 600ൽ പരം ഗ്രാമങ്ങളിൽ നിലനിൽക്കുന്നുവെന്ന് സർക്കാർ രേഖകൾ തന്നെ വ്യക്തമാക്കിയത് അടുത്ത കാലത്താണ്. തിരുനെൽവേലിയിലെ സ്കൂളുകളിൽ വിദ്യാർഥികളുടെ ജാതി വേർതിരിച്ചറിയാൻ പ്രത്യേക നിറങ്ങളിൽ ഉള്ള റിബണുകൾ കൈയിൽ കെട്ടുന്ന സമ്പ്രദായം നിലനിൽക്കുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം റിപ്പോർട്ട് ചെയ്തിട്ട് കുറച്ച് വർഷങ്ങൾ ആയിട്ടേ ഉള്ളൂ.

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ദുരഭിമാനകൊലകളുടെ ഈറ്റില്ലം കൂടിയാണ് തമിഴ്നാട്.
കൃത്യമായി ജാതികാർഡ് ഇറക്കി വോട്ട് തെണ്ടുന്ന വെറും തിരുട്ട് രാഷ്ട്രീയകുടുംബം മാത്രമാണ് സ്റ്റാലിൻ കുടുംബം. ദ്രാവിഡ മുന്നേറ്റ കഴകമായാലും അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകമായാലും, ആര് മാറി മാറി ഭരിച്ചിട്ടും അവിടെ മാറ്റം ഉണ്ടാകാതെ പോയത് തമിഴർക്കിടയിലെ ജാതി ബോധത്തിനാണ്.

 ജാതി ബോധം മാറി ആര്യ -ദ്രാവിഡ വേർതിരിവ് അങ്ങനൊന്ന് സനാതനധർമ്മത്തിൽ ഇല്ല എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞാൽ തങ്ങൾ ഇത്രനാളും കളിച്ച നാറിയ രാഷ്ട്രീയത്തിന് അവിടെ മാർക്കറ്റ് ഇല്ലെന്ന് തിരുട്ട് കുടുംബത്തിന് അറിയാം. പിന്നെ കയ്യിട്ട് വാരൽ നടക്കില്ല എന്നും അവറ്റകൾക്ക് അറിയാം.

കലയിലും രാഷ്ട്രീയത്തിലും നെപ്പോട്ടിസം മാത്രം ഇട്ട് വേവിച്ചു തിന്നുന്ന കാട്ടുകള്ളന്റെ ഈ ഇരവാദം കാണുമ്പോൾ ചിരിയാണ് വരുന്നത്. അത്രയ്ക്ക് ദളിത്‌ സ്നേഹം ഉള്ള ഈ തിരുട്ട് ഫാമിലി രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് കുത്തിയത് ദളിതനോ അതോ സവർണ്ണനോ എന്ന് പറഞ്ഞ ശേഷം പോരെ ഇരവാദം വിളമ്പാൻ?

shortlink

Related Articles

Post Your Comments


Back to top button