BollywoodCinemaKollywoodLatest NewsWOODs

തമന്നയുടെ സുന്ദരമുഖം ടാറ്റൂ ചെയ്ത് ആരാധകൻ: കണ്ണ് നിറഞ്ഞ് പ്രിയതാരം: വൈറൽ ചിത്രം

തമന്നയുടെ മുഖം പ്രിന്റ് ചെയ്ത ടീ ഷർട്ടാണ് ആരാധകൻ ധരിച്ചിരുന്നത്

നടി തമന്നക്ക് മുംബൈ വിമാനത്താവളത്തിൽ സർപ്രൈസൊരുക്കി ആരാധകൻ. ആരാധകരോടൊപ്പം നിന്നിരുന്ന താരത്തിന്റെ അടുത്തേക്ക് ചെന്ന് തന്റെ കയ്യിലെ ടാറ്റൂ കാണിച്ചു കൊടുക്കുകയായിരുന്നു ആരാധകൻ.

കയ്യിൽ ഐലവ്യൂ തമന്നയെന്നെഴുതുകയും തമന്നയുടെ മുഖം ടാറ്റൂ ചെയ്യുകയും ചെയ്ത ആരാധകന്റെ കൈ കണ്ട് താരത്തിന് സന്തോഷം അടക്കാനായില്ല.

തമന്നയുടെ മുഖം പ്രിന്റ് ചെയ്ത ടീ ഷർട്ടാണ് ആരാധകൻ ധരിച്ചിരുന്നത്. കാൽ തൊട്ടു വന്ദിച്ചപ്പോൾ ആരാധകനെ തമന്ന പിടിച്ചെഴുന്നേൽപ്പിച്ചു.

തമന്നയുടെ കണ്ണ് നിറയുകയും കാറിൽ കയറി പോകുവോളം ആരാധകന് നന്ദി പറയുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button