BollywoodCinemaLatest NewsWOODs

രാഘവ ലോറൻസും കങ്കണയും പ്രധാന വേഷത്തിൽ: ചന്ദ്രമുഖിയെത്തുക ​ഗണേശ ചതുർത്ഥിക്ക്

ഗണേശ ചതുർത്ഥിക്ക് ചന്ദ്രമുഖി തിരിച്ചുവരുമെന്ന് കങ്കണ കുറിച്ചു

ചന്ദ്രമുഖി 2 ഗണേശ ചതുർത്ഥിയിൽ റിലീസ് ചെയ്യുമെന്ന് വെളിപ്പെടുത്തി ചന്ദ്രമുഖി ടീം. രാഘവ ലോറൻസും കങ്കണയുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

ഇൻസ്റ്റാഗ്രാമിൽ, റിലീസ് പ്രഖ്യാപനത്തിനൊപ്പം രാഘവ ലോറൻസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കങ്കണ പങ്കുവച്ചു. ചന്ദ്രമുഖി 2ന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട്, ഈ ഗണേശ ചതുർത്ഥിക്ക് ചന്ദ്രമുഖി തിരിച്ചുവരുമെന്ന് കങ്കണ കുറിച്ചു.

ചന്ദ്രമുഖി 2, രജനികാന്തും ജ്യോതികയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ഹിറ്റ് തമിഴ് ഹൊറർ കോമഡി ചിത്രമായ ചന്ദ്രമുഖിയുടെ തുടർച്ചയാണ്.

 

shortlink

Related Articles

Post Your Comments


Back to top button