BollywoodCinemaKollywoodLatest NewsTollywoodWOODs

കഴിഞ്ഞ് പോയത് എന്റെ ജീവിതത്തിലെ അതി കഠിനമായ ആറ് മാസങ്ങൾ: നടി സാമന്ത

ആറുമാസം വരെ എങ്ങനെയോ തള്ളിനീക്കി എന്നും നടി കുറിച്ചു

കടുത്ത പേശിവേദനയ്ക്കു കാരണമാകുന്ന രോഗമായ മയോസിറ്റിസുമായി സൂപ്പർ താരം സാമന്ത പോരാടുകയാണ്.

തന്റെ രോ​ഗ അവസ്ഥയെക്കുറിച്ച് നിരവധി തവണ താരം തുറന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ആറുമാസം തനിക്ക് അതി കഠിനമായിരുന്നവെന്നാണ് താരം പറയുന്നത്, ആറുമാസം വരെ എങ്ങനെയോ തള്ളിനീക്കി എന്നും ഇൻസ്റ്റയിൽ നടി കുറിച്ചു.

മുംബൈ എയർപോർട്ടിൽ നിന്നുള്ള ഏതാനും ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. മുഖം മൂടിയും തൊപ്പി വച്ച് മറച്ചുമാണ് താരം ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

അതികഠിനമായ ആറ് മാസങ്ങൾ കഴിഞ്ഞു എന്ന് താരം പങ്കുവച്ചിരിക്കുന്നത് എന്തെന്നാണ് ആരാധകർക്ക് സംശയം. കരിയറിൽ പീക്കിൽ നിൽക്കുമ്പോൾ തന്നെ ഒരു വർഷത്തെ ഇടവേളയെടുക്കുകയാണെന്ന് നടി പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button