CinemaLatest News

സി​ഗ്നൽ തെറ്റിച്ച് നടൻ വിജയ്: നിയമ ലംഘനത്തിന് പിഴ

അഭിനയം നിർത്തി വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കും എന്നാണ് വാർത്തകൾ

ചെന്നൈ ഇസിആർ റോഡിൽ വിജയ് സഞ്ചരിച്ച കാർ ട്രാഫിക് സിഗ്നലിൽ നിർത്താതെ പോയി. രാഷ്ട്രീയ പ്രവേശനത്തിന്റെ ഊഹാപോഹങ്ങൾ നില നിൽക്കുന്നതിനിടെയാണ് സംഭവം.

ആരാധക കൂട്ടായ്മ കഴിഞ്ഞു മടങ്ങി പോയപ്പാഴാണ് സംഭവം. കൂടിക്കാഴ്ച്ച നടത്തി മടങ്ങിയ താരത്തിന്റെ വാഹനം രണ്ട് സി​ഗ്നലുകളിലാണ് നിർത്താതെ പോയത്.

500 രൂപയാണ് താരത്തിന് പിഴകിട്ടിയത്. ആരാധകർ വിടാതെ പിന്തുടർന്നതോടെയാണ് വാഹനം നിർത്താതെ പോകേണ്ടി വന്നത്. സി​ഗ്നലിൽ വിജയുടെ കാർ നിർത്താതെ പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു.

ഇതിന് പിന്നാലെയാണ് താരത്തിന് പിഴ ചുമത്തിയത്. സിനിമാ അഭിനയം നിർത്തി വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കും എന്നാണ് വാർത്തകൾ പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button