CinemaLatest News

ഡെസ്കിൽ താളമിട്ട് കേരളക്കരയിൽ വൈറലായ അഞ്ചാം ക്ലാസുകാരൻ; അഭിജിത് സിനിമയിലേക്ക്

അഞ്ചാം ക്ലാസുകാരനായ അഭിജിത് വൈറലായ വീഡിയോയിലൂടെ സിനിമയിലേക്ക് എത്തിയിരിക്കുകയാണ്

അടുത്തിടെ സോഷ്യൽ മീഡിയകളിൽ വൻ വൈറലായി മാറിയ ഒരു വീഡിയോയാണ്, ഒരഞ്ചാം ക്ലാസുകാരൻ ടീച്ചറുടെ പാട്ടിന് ഡെസ്കിൽ താളം പിടിക്കുന്നത്.

നിമിഷ നേരം കൊണ്ടാണ് അഭിജിത് എന്ന 5 ആം ക്ലാസുകാരന്റെ വീഡിയോ വൻ വൈറലായി മാറിയത്.

തിരുനെല്ലി കാട്ടിക്കുളം ​ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ അഞ്ചാം ക്ലാസുകാരനായ അഭിജിത് വൈറലായ വീഡിയോയിലൂടെ സിനിമയിലേക്ക് എത്തിയിരിക്കുകയാണ്.

ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തിലാണ് അഭിജിത് അഭിനയിക്കുക. കട്ടപ്പാടത്തെ മാന്ത്രികൻ എന്നാണ് സിനിമയുടെ പേര്.

shortlink

Related Articles

Post Your Comments


Back to top button