CinemaLatest News

സൂപ്പർ താരമായിരിക്കാം ഞാൻ പക്ഷേ തക്കാളി വില താങ്ങാൻ പറ്റുന്നില്ല, ഇത്തരം പ്രശ്നങ്ങളും തരണം ചെയ്യണം; സുനിൽ ഷെട്ടി

നടനായതിനാൽ ഇതൊന്നും എന്നെ ബാധിക്കില്ലെന്ന് ആളുകൾ കരുതും

തക്കാളിയുടെ വില കുത്തനെ ഉയരുമ്പോൾ സാധാരണക്കാരടക്കം വൻ വിമർശനമാണ് ഉയർത്തുന്നത്.

തക്കാളി മോഷണം പോകുന്നതും, കാവലിന് ആളെ ഏർപ്പെടുത്തുന്ന കാഴ്ച്ചയുമെല്ലാം ഇപ്പോൾ സ്ഥിരമാണ്. എന്നാൽ ബോളിവുഡ് സ്റ്റാർ സുനിൽ ഷെട്ടി തക്കാളി വില തന്നെയും ബാധിച്ചിരിക്കുകയാണ് എന്ന് തുറന്ന് പറയുകയാണ്.

ഭാര്യ മന വീട്ടിൽ ഒന്നോ രണ്ടോ ദിവസത്തേക്കുള്ള പച്ചക്കറിയേ വാങ്ങാറുള്ളൂ എന്നും തക്കാളി ഉപയോ​ഗം തീരെ കുറച്ചിരിക്കുകയാണെന്നും പറയുന്നു.

ഞാനൊരു നടനായതിനാൽ ഇതൊന്നും എന്നെ ബാധിക്കില്ലെന്ന് ആളുകൾ കരുതും, എന്നാൽ ഹോട്ടലുടമ കൂടി ആയതിനാൽ സാധനങ്ങളുടെ വില നോക്കി പേശി വാങ്ങാൻ അറിയാമെന്നും സുനിൽ ഷെട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button