GeneralLatest NewsNEWSTV Shows

സ്വഭാവം വച്ച്‌ നോക്കിയാല്‍ ഞാൻ പക്കാ കമ്യൂണിസ്റ്റ്കാരനാ, പക്ഷേ ഞാൻ ആഗ്രഹിക്കുന്ന കമ്യൂണിസമല്ല ഇവിടെ: അഖിൽ മാരാർ

കോര്‍പ്പറേറ്റ് പ്രസ്ഥാനങ്ങള്‍ മാത്രമാണ് ഇന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍

ബിഗ് ബോസ് സീസൺ 5 വിജയി അഖിൽ മാരാർക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. താരത്തിന്റെ അഭിമുഖങ്ങൾ എല്ലാം തന്നെ വളരെപ്പെട്ടന്ന് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്റെ രാഷ്ട്രീയപരമായ ചിന്തകള്‍ പങ്കുവച്ച അഖിലിന്റെ വാക്കുകൾ ചർച്ചയാകുന്നു.

സ്വഭാവം വച്ച്‌ നോക്കിയാല്‍ പക്കാ കമ്യൂണിസ്റ്റ്കാരനാണ് താനെന്ന് അഖിൽ പറയുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അഖിലിന്റെ പ്രതികരണം.

read also:ലിജോ സംവിധായകന്‍, സൗബിൻ മികച്ച നടന്‍, ദര്‍ശന നടി: 15-ാമത് വയലാർ രാമവർമ്മ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു

അഖിലിന്റെ വാക്കുകൾ ഇങ്ങനെ,

‘സ്വഭാവം വച്ച്‌ നോക്കിയാല്‍ ഞാൻ പക്കാ കമ്യൂണിസ്റ്റ്കാരനാ. ഞാൻ ആഗ്രഹിക്കുന്ന രീതിയിലൊരു കമ്യൂണിസം ആണോ ഇവിടെ. സ്ഥിതി സമത്വ വാദം എന്നാണ് കമ്യൂണിസത്തെ കുറിച്ച്‌ പറയുന്നത്. ഞാൻ കാണുന്ന കോര്‍പ്പറേറ്റ് പ്രസ്ഥാനങ്ങള്‍ മാത്രമാണ് ഇന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അങ്ങനെയാണ്. എല്ലാ പാര്‍ട്ടിയുടെയും ലക്ഷ്യം ജനനന്മയാണ്. അങ്ങനെയാണ് അവര്‍ പറയുന്നത്. എല്ലാ പാര്‍ട്ടിക്കും അതാണ് ലക്ഷ്യമെങ്കില്‍ അവര്‍ക്ക് ഒരുമിച്ച്‌ പ്രവര്‍ത്തിച്ചൂടെ. ഓരോ പാര്‍ട്ടിക്കും അവരുടെ അധികാരമാണ് പ്രധാനം. ജനങ്ങളുടെ ശരികള്‍ അവര്‍ക്ക് ശരിയാകണമെന്നില്ല. ആശയത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയമൊക്കെ നഷ്ടപ്പെട്ടു. എല്ലാവര്‍ക്കും അവരുവരുടെ നിലനില്‍പ്പാണ് പ്രധാനം’- അഖില്‍ മാരാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button