CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ഫീനിക്സ്’ : ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

വിഷ്ണു ഭരതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. അജു വർഗീസും മൂന്നു കുട്ടികളും ഒരു സ്തിയും ഇരുണ്ട വെളിച്ചത്തിൽ വള്ളത്തിൽ സഞ്ചരിക്കുന്ന ഫോട്ടോയോടെയാണ്പോസ്റ്റർ എത്തിയിരിക്കുന്നത്. ഇവർ നിജില കെ ബേബി, ജെസ് സ്വീജൻ, അബാം രതീഷ്, ആവണി എന്നിവരാണ്. ഒരു കുടുംബമാണ് ഇവരെന്ന് നമുക്ക് ഊഹിക്കാം. അവരുടെ സന്തോഷകരമായ ഒരു സായംസന്ധ്യയാണ് ഈ പോസ്റ്ററ്റിലൂടെ വ്യക്തമാകുന്നത്.

വിന്റേജ് ഹൊറർ ജോണറിലുള്ള ഒരു ചിത്രമായിരിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. നിഗൂഢതകളും, ഹൊററും ഒക്കെ കോർത്തിണക്കിയ ഒരു പുതിയ ദൃശ്യവിരുനന്നായിരിക്കും ചിത്രം. ചന്തുനാഥ്, അനൂപ് മേനോൻ, ഭഗത് മാനുവൽ, ഡോ. റോണി രാജ്, അജി ജോൺ, അജിത് തലപ്പള്ളി, ആശാ അരവിന്ദ്, സിനി ഏബ്രഹാം, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മിഥുൻ മാനുവൽ തോമസിൻ്റേതാണു തിരക്കഥ.

പരിഹസിച്ചവർക്ക് മുന്നിൽ ബോയ്ഫ്രണ്ടിനൊപ്പമുള്ള ചിത്രങ്ങളുമായി സൂപ്പർ താരം ഇല്യാന
കഥ – വിഷ്ണു ഭരതൻ, ബിഗിൽ ബാലകൃഷ്ണൻ, ഗാനങ്ങൾ: വിനായക് ശശികുമാർ, സംഗീതം – സാം സിഎസ്, ഛായാഗ്രഹണം – ആൽബി, എഡിറ്റിംഗ് – നിധിഷ് കെടിആർ, പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ, മേക്കപ്പ് – റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം – ഡിനോ ഡേവിസ്,  ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാഹുൽ ആർശർമ്മ, എക്സിക്ക്യൂട്ടീവ് – പ്രൊഡ്യൂസർ – ഷിനോജ് ഓടാണ്ടിയിൽ, പരസ്യകല – യെല്ലോടുത്ത്, പ്രൊഡക്ഷൻ മാനേജർ – മെഹ്മൂദ് കാലിക്കറ്റ്,  പ്രൊഡക്ഷൻ എക്സിക്ക്യൂട്ടീവ് – അഷറഫ് പഞ്ചാര,

ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെഎൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button