CinemaLatest News

സോഷ്യൽ മീഡിയയിൽ തരംഗമായി വിഷ്ണു ഐക്കരശ്ശേരിയുടെ ഡാൻസ് റിഹേഴ്സൽ

വിഷ്ണു ഐക്കരശ്ശേരിയുടെ വീഡിയോ ക്യാമറാമാൻ സൂരജ് ആണ് പകർത്തിയത്

ധ്യാൻ ശ്രീനിവാസൻ നായകനായ സൂപ്പർ സിന്ദഗി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ഐക്കരശ്ശേരിയുടെ ഡാൻസ് റിഹേഴ്സൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ മുകേഷ് ജോണി ആന്റണി സുരേഷ് കൃഷ്ണ എന്നിവർ അഭിനയിക്കുന്ന സൂപ്പർ സിന്ദഗിയുടെ ഷൂട്ട്‌ ബാംഗ്ലൂർ മൈസൂർ കണ്ണൂർ എന്നിവിടങ്ങളിലായി പൂർത്തിയായി. നവാഗതനായ വിന്റെഷ് സംവിധാനം നിർവഹിക്കുന്ന സൂപ്പർ സിന്ദഗിയുടെ നിർമാണം ട്രിപ്പിൾ സിക്സ് (666) പ്രൊഡക്ഷൻസ് ആണ്.

https://www.instagram.com/reel/CuWdMagAlhs/?igshid=MzRlODBiNWFlZA==

ഇൻസ്റ്റാഗ്രാമിലെ പല പേജുകളിലായി 18 മില്യൺ വ്യൂകൾ ആണ് ഇതുവരെ ആയിരിക്കുന്നത്. ഒരു പബ്ബിലെ രംഗം ചിത്രീകരിക്കുന്നതിനു നടന്മാരുടെ ചലനങ്ങൾക്കു റിഹേഴ്സൽ കൊടുക്കുന്ന മുഖ്യ സഹസംവിധായകൻ വിഷ്ണു ഐക്കരശ്ശേരിയുടെ വീഡിയോ അസിസ്റ്റന്റ് ക്യാമറാമാൻ സൂരജ് ആണ് പകർത്തിയത്.

shortlink

Related Articles

Post Your Comments


Back to top button