CinemaLatest News

അവാർഡുകൾ വാരിക്കൂട്ടുന്നതിൽ മമ്മൂട്ടിയോട് പരിഭവം തോന്നുന്നവരോട്: കുറിപ്പ്

ജീവിത പാഠങ്ങൾ മറ്റേതൊരു മോട്ടിവേഷണൽ സ്റ്റോറിയെക്കാളും മലയാളിയെ പ്രചോദിപ്പിക്കുക തന്നെ ചെയ്യും

മികച്ച നടനുള്ള അവാർഡ് ഇത്തവണയും നേടിയ മമ്മൂട്ടി എന്ന നടനോട് ആർക്കെങ്കിലും അസൂയയുണ്ടോ, പോസിറ്റീവ് ട്രോൾ ആയിട്ടാണെങ്കിലും അവാർഡുകൾ വാരിക്കൂട്ടുന്നതിൽ മമ്മൂട്ടിയോട് പരിഭവം തോന്നുന്നവരോട് ഒരു കാര്യം പറയാം.

നിത്യ യൗവ്വനമെന്ന് ലുക്ക് കൊണ്ട് മാത്രമല്ല, വർക്ക് കൊണ്ടും തെളിയിച്ച നടനാണ് അ​ദ്ദേഹമെന്ന ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. അനസ് എന്ന വ്യക്തിയുടേതാണ് കുറിപ്പ്.

കുറിപ്പ് വായിക്കാം

 

പോസിറ്റീവ് ട്രോൾ ആയിട്ടാണെങ്കിലും അവാർഡുകൾ വാരിക്കൂട്ടുന്നതിൽ മമ്മൂട്ടിയോട് പരിഭവം തോന്നുന്നവരോട്, മുമ്പൊരിക്കൽ, മമ്മൂട്ടിയോട് മലയാള സിനിമയുടെ താരസിംഹാസനത്തില്‍ നിന്നും, അഭിനയ രംഗത്ത് നിന്നും മാറി നില്‍ക്കാറായില്ലെ എന്ന് ഒരാള്‍ ചോദിച്ചു അതിന് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു.

“ഞാനെന്തിന് മാറികൊടുക്കണം. ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കസേരയാണിത്. നിങ്ങള്‍ക്ക് കസേര വേണമെങ്കില്‍ നിങ്ങൾ സ്വന്തമായി വേറെ പണിതിട്ട് ഇരിക്കണം!”

എന്നും സൂക്ഷ്മാഭിനയങ്ങളുടെ ചക്രവർത്തിയാണ് താനെന്നും സ്വര വിന്യാസങ്ങളോടെ അളന്ന് മുറിച്ച മോഡുലേഷനും കൃത്യമാർന്ന ശരീരഭാഷ കൊണ്ടും ഓരോ പുതിയ വേഷങ്ങളും മമ്മൂട്ടി എന്ന മഹാനടൻ പകർന്നാടുന്നു. ഓരോ സിനിമയിലും നമ്മൾ കാണാത്ത പുതിയ മമ്മൂട്ടിയെ അവതരിക്കുവാൻ വേണ്ടി മാത്രം ഒരിക്കലും അടങ്ങാത്ത അഭിനിവേശവുമായി അയാൾ നമ്മളെ വിസ്മയിപ്പിക്കുന്നു. ജന്മനാ നടൻ അല്ലാതിരുന്ന ഒരു മനുഷ്യൻ സ്വന്തം പരിശ്രമം കൊണ്ടും അഭിനിവേശം കൊണ്ടും നടനാവാൻ ഇറങ്ങിപ്പുറപ്പെട്ട് ജയിച്ചും, തോറ്റും, പരാജയപ്പെട്ടും, എഴുതിത്തള്ളിയിടത്ത് നിന്നൊക്കെ തിരിച്ചു വന്നും, സിനിമയുടെ കാലം മാറിയാലും, രീതി ശാസ്ത്രങ്ങൾ മാറിയാലും അതിനൊക്കെ മുമ്പിൽ പുതിയ തലമുറയുടെ ഒപ്പം നടന്ന് കൊണ്ട് സ്വയം നവീകരിക്കുകയും, എന്നും തന്നെത്തന്നെ തേച്ച് മിനുക്കുകയും ചെയ്തു കൊണ്ട് അയാൾ തീർത്ത ജീവിത പാഠങ്ങൾ മറ്റേതൊരു മോട്ടിവേഷണൽ സ്റ്റോറിയെക്കാളും മലയാളിയെ പ്രചോദിപ്പിക്കുക തന്നെ ചെയ്യും.

 നാടകക്കാരൻ ആയത് കൊണ്ടാണോ എന്നറിയില്ല നൻപകലിലെ അഭിനയം subtle അല്ലാതെ വല്ലാതെ loud ആയിപ്പോയി എന്നൊരു അഭിപ്രായം എനിക്കും ഉണ്ട്. പുഴുവും റോഷാക്കുമായിരുന്നു ഇഷ്ടപ്പെട്ട പ്രകടനങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button