CinemaLatest News

രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വീരയോദ്ധാക്കളെ അനുസ്മരിക്കുന്നു; കാർ​ഗിൽ വിജയ് ദിനത്തിൽ ഉണ്ണി മുകുന്ദൻ

സോഷ്യൽ മീഡിയയിലൂടെയാണ് താരം തന്റെ കുറിപ്പ് പങ്കുവച്ചത്

ഇന്ന് കാർ​ഗിൽ വിജയ് ദിവസമാണ്, രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച എല്ലാ വീര യോദ്ധാക്കളെയും അനുസ്മരിക്കുന്നുവെന്ന് നടൻ ഉണ്ണി മുകുന്ദൻ.

സോഷ്യൽ മീഡിയയിലൂടെയാണ് താരം തന്റെ കുറിപ്പ് പങ്കുവച്ചത്. കാർ​ഗിൽ മലനിരകളിൽ പാക്കിസ്ഥാന് മേൽ ഇന്ത്യ നേടിയ വിജയമാണ് കാർ​ഗിൽ വിജയ് ദിവസം.

ഇന്ത്യൻ സൈനികരുടെ ധീരമായ പോരാട്ടത്തെ അനുസ്മരിപ്പിക്കുന്ന ദിവസമാണിത്. പാക്കിസ്ഥാൻ സൈനികരും തീവ്രവാദികളും കയ്യേറിയ ഇന്ത്യയുടെ ഭൂമിയിൽ സൈന്യം നിയന്ത്രണം തിരിച്ചു പിടിച്ചതിന്റെ ഓർമ്മയാണ് കാർ​ഗിൽ ദിവസ്.

 

 

shortlink

Related Articles

Post Your Comments


Back to top button