CinemaLatest News

പുഞ്ചിരിക്കുന്ന മുഖവുമായി മഹേഷ്, സൈജു കുറുപ്പിനൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

പല്ലുകൾ അടർന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകർക്ക് തീരാ നൊമ്പരമാണ് നൽകിയത്

കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ മിമിക്രി ആർട്ടിസ്റ്റായിരുന്നു മഹേഷ് കുഞ്ഞുമോൻ.

കയ്യിലും മുഖത്തുമെല്ലാം സാരമായ പരിക്കുകളോടെയാണ് താരത്തെ ആശുപത്രിയിലെത്തിച്ചത്. പല്ലുകൾ കുറെ ഭാ​ഗം അടർന്ന് പോയ നിലയിലുള്ള മഹേഷിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഒൻപത് മണിക്കൂർ നീണ്ട ശസ്ത്രക്രിയയായിരുന്നു മഹേഷിന് നടത്തിയത്. പല്ലുകൾ അടർന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകർക്ക് തീരാ നൊമ്പരമാണ് നൽകിയത്.

എന്നാലിപ്പോൾ പഴയ പുഞ്ചിരി തിരികെ ലഭിച്ച മഹേഷിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. നടൻ സൈജു കുറുപ്പിനൊപ്പമുള്ള ചിത്രങ്ങളാണ് മഹേഷ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button