CinemaLatest News

ഞാൻ ജീവിതത്തിൽ ഒരിക്കലും കാണാൻ ആ​ഗ്രഹിക്കാത്ത സിനിമ സുറയാണ്: തുറന്നു പറഞ്ഞ് സൂപ്പർ താരം തമന്ന

സുറ എന്ന ചിത്രം ഒരിക്കലും ചെയ്യേണ്ടിയിരുന്നില്ലെന്ന് മാത്രമാണ് തോന്നുന്നതെന്നും നടി

അടുത്ത കാലത്തായി സോഷ്യൽ മീഡിയയിലടക്കം ഏറ വൈറലാകുന്ന നടിയാണ് തെന്നിന്ത്യൻ സൗന്ദര്യ റാണി തമന്ന.

താരത്തിന്റെ വരാൻ പോകുന്ന ജയിലർ എന്ന ചിത്രത്തിലെ കാവാല എന്ന ​ഗാനം യൂട്യൂബിലടക്കം വൻ ഹിറ്റായി മാറിയിരിക്കുകയാണ്.

മുൻപ് ചെയ്ത ഏതെങ്കിലും സിനിമ വേണ്ടിയിരുന്നില്ലെന്ന് തോന്നിയിരുന്നോ എന്ന ചോദ്യത്തിന് വിജയ്ക്കൊപ്പമെത്തിയ സുറ എന്ന ചിത്രം ഒരിക്കലും ചെയ്യേണ്ടിയിരുന്നില്ലെന്ന് മാത്രമാണ് തോന്നുന്നതെന്നും നടി.

ആ സിനിമയിലെ തന്റെ പല രം​ഗങ്ങളും വ‌ൻ അബദ്ധമായിരുന്നെന്നും നടി പറയുന്നു. ജയം, പരാജയം എന്നീ മാനദണ്ഡങ്ങളെ വച്ചുമാത്രം സിനിമ ചെയ്യാനാകില്ലെന്നും നടി വ്യക്തമാക്കി.

ആ ചിത്രത്തിലെ തന്റെ അഭിനയം കാണുമ്പോൾ ഇപ്പോഴും സങ്കടം വരുമെന്നും എത്രയോ നന്നായി അവതരിപ്പിക്കാമായിരുന്ന കഥാപാത്രമാണതെന്ന് ഓർക്കുകയും അതിൽ മനസ്താപപ്പെടുന്നുവെന്നും തമന്ന.

 

shortlink

Related Articles

Post Your Comments


Back to top button