CinemaLatest News

അതി സുന്ദരിയാണ് ദീപിക പദുക്കോൺ, ഏറ്റവും വലിയ സൂപ്പർ സ്റ്റാറും ദീപികയാണ്; തുറന്നു പറഞ്ഞ് പ്രഭാസ്

നിരവധി അന്താരാഷ്ട്ര കമ്പനികൾക്ക് വേണ്ടിയാണ് ദീപിക പരസ്യം ചെയ്തിട്ടുള്ളത്

ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണിനോടുള്ള ആരാധന തുറന്നു പറഞ്ഞ് നടൻ പ്രഭാസ് രം​ഗത്ത്.

ദീപിക ഏറ്റവും വലിയ താരമാണെന്നും അതി സുന്ദരിയാണെന്നും പ്രഭാസ് പറഞ്ഞു. ഏറ്റവും വലിയ സൂപ്പർ സ്റ്റാറുകളിലൊരാളാണ് ദീപിക.

നിരവധി അന്താരാഷ്ട്ര കമ്പനികൾക്ക് വേണ്ടിയാണ് ദീപിക പരസ്യം ചെയ്തിട്ടുള്ളത്. ആ​ഗോള തലത്തിൽ വളരെ ഫേയ്മസായ താരം കൂടിയാണ് ദീപിക.

സെറ്റിൽ എപ്പോഴും പ്രസന്നവദനയാണ് നടി, എല്ലായ്പ്പോഴും പോസിറ്റീവിറ്റി നിറഞ്ഞ താരം. ദീപികയുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഏറെയുണ്ടെന്നും പ്രഭാസ് വ്യക്തമാക്കി.

ഇരുവരും ഒന്നിച്ചെത്തുന്ന കൽക്കി 2898 എഡി എന്ന ചിത്രമാണ് ഇനി വരാനിരിക്കുന്ന ദീപിക ചിത്രം. കമൽഹാസനാണ് ചിത്രത്തിൽ വില്ലനായെത്തുക.

shortlink

Related Articles

Post Your Comments


Back to top button