CinemaGeneralLatest NewsNEWS

‘ഇത് ആണും പെണ്ണും തമ്മിലുള്ള പ്രശ്നമല്ല, ഇവിടെ എല്ലാ ജണ്ടറും ഒന്നിച്ചു നിൽക്കേണ്ടി വരും’; ദുൽഖറിന് പിന്തുണ

കൊച്ചി: സെൽഫി എടുക്കുന്നതിനിടെ പ്രായമായ സ്ത്രീയിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവം തുറന്നു പറഞ്ഞ നടൻ ദുൽഖർ സൽമാന് നേരെ പരിഹാസ വർഷം. നടനെ പരിഹസിച്ച് നിരവധി പേരാണ് കമന്റുകൾ പങ്കുവെയ്ക്കുന്നത്. പ്രായമായ സ്ത്രീ അറിയാതെ ചെയ്തതാകുമെന്നും അതൊക്കെ ഇങ്ങനെ പരസ്യമായി വന്നിരുന്ന് പറയേണ്ട ആവശ്യമുണ്ടോയെന്നും ഇക്കൂട്ടർ ചോദിക്കുന്നു. പരിഹാസങ്ങൾ അതിരുകടന്നതോടെ ദുൽഖറിന് പിന്തുണയുമായി ദേവിക എം.എ. നിലവിലെ പ്രശ്നം സ്ത്രീയും പുരുഷനും തമ്മിലുള്ളതല്ലെന്നും വിക്ടിംസും അബ്യൂസേഴ്സും തമ്മിൽ ഉള്ളതാണെന്നും ദേവിക തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

വിക്ടിം ആകുന്നത് ആണാണെങ്കിൽ ‘നിനക്കങ്ങ് ആസ്വദിച്ചുകൂടെ’ ‘ഇതൊക്കെ അത്ര പ്രശ്നമാണോ’ ‘നീ എന്തൊരു പാൽകുപ്പി’ എന്ന നിസ്സാരവൽക്കരണത്തിന് പുറമെ വൃത്തിക്കെട്ട ‘തമാശ’കളുടെ മലപ്പടക്കം കൂടി തൂക്കിയിടുമെന്ന് ദേവിക ചൂണ്ടിക്കാട്ടുന്നു. ‘ആണ്’ എന്നാൽ പൊതുബോധത്തിന് സ്ത്രീയാൽ ആസ്വദിക്കപ്പെടേണ്ടവനാണെന്ന ചിന്താഗതിയാണ് ഇതിന് കാരണമെന്നും കുറിപ്പിൽ പറയുന്നു.

ശ്രദ്ധേയമാകുന്ന ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ;

സെക്ഷ്വൽ അസോൾട്ട് ഏത് ജണ്ടറിൽ സംഭവിച്ചാലും ഈ വാർത്ത വരുന്ന കമന്റ് ബോക്സുകളുടെ നിലവാരത്തിൽ വലിയ മാറ്റമൊന്നും ഉണ്ടാകാറില്ല. പെണ്ണാണ് വിക്ടിം എങ്കിൽ സ്ലട്ട് ഷേമിങ്, വെർബൽ റെയിപ്പ്, വിക്ടിം ബ്ലേമിങ്, സെക്സിസ്റ്റ് ജോക്സ്, മോബ് അറ്റാക്ക്, ഡബിൾ മീനിങ് കമന്റ്സ് എന്നതിന് പുറമെ സദാചാരം, പ്രലോഭന സാഹചര്യങ്ങൾ, വസ്ത്രം, സമയം എന്നിവയെക്കുറിച്ചുള്ള – ക്ലാസുകൾ കൂടി ലഭ്യമാകും. ആണാണ് എങ്കിൽ ‘നിനക്കങ്ങ് ആസ്വദിച്ചുകൂടെ’ ‘ഇതൊക്കെ അത്ര പ്രശ്നമാണോ’ ‘നീ എന്തൊരു പാൽകുപ്പി’ എന്ന നിസ്സാരവൽക്കരണത്തിന് പുറമെ മേൽപ്പറഞ്ഞ വൃത്തിക്കെട്ട ‘തമാശ’ കളുടെ മലപ്പടക്കം കൂടി തൂക്കിയിടും. കാരണം ‘ആണ്’ എന്നാൽ പൊതുബോധത്തിന് സ്ത്രീയാൽ ആസ്വദിക്കപ്പെടേണ്ടവൻ എന്നാണ്. പെണ്ണിന് ഇക്കാര്യത്തിൽ വലിയ പ്രിവിലേജുണ്ടെന്ന് ധരിക്കരുത്. “സെക്ഷ്വൽ അബ്യൂസ്” എന്ന് കേൾക്കുമ്പോഴെ അത് പെണ്ണിലേക്ക് മാത്രം വട്ടം വരച്ചിടുന്ന സംഗതി ആകുന്നത് സ്ത്രീശരീരം പതിവൃതമാകേണ്ട/വിർജിൻ ആകേണ്ട/പുരുഷന് ആസ്വദിക്കാനുള്ള ഒന്നാവേണ്ട ഇതേ പേട്രിയാർക്കൽ പൊളിറ്റിക്സ് കൊണ്ടു തന്നെയാണ്. അനുവാദമില്ലാത്ത സ്പർശം അബ്യൂസിങ് ആണെന്നതും ‘consent’ എന്നത് എല്ലാവർക്കും ബാധകമാണെന്നതും സ്റ്റാറ്റിസ്റ്റിക്കലി സ്ത്രീകളും കുട്ടികളുമാണ് ലൈംഗിക അതിക്രമങ്ങൾക്ക് കൂടുതൽ വിക്ടിം ആകുന്നതെങ്കിലും സെക്സ് അബ്യൂസിങ് ഇരകളിൽ ഫണ്ടമെന്റലായി ജണ്ടർ വേർത്തിരിവില്ലെന്നും നമ്മൾ എജ്യുക്കേറ്റ് ചെയ്യേണ്ടത് നാം വിചാരിക്കുന്നതിലും വലിയ ഒരു സമൂഹത്തെയാണ്. ഇത് ആണും പെണ്ണും തമ്മിലുള്ള ഇഷ്യുവല്ല. വിക്ടിംസും അബ്യൂസേഴ്സും തമ്മിൽ ഉള്ളതാണ്. ഇവിടെ എല്ലാ ജണ്ടറും ഒന്നിച്ചു നിൽക്കേണ്ടി വരും. കൂടുതൽ തുറന്നുപറച്ചിലുകൾ ഉണ്ടാവട്ടെ… കൂടുതൽ ഗൗരവകരമായ ചർച്ചകൾ ഉണ്ടാവട്ടെ

 

 

shortlink

Related Articles

Post Your Comments


Back to top button