CinemaLatest News

അവാർഡ് ലഭിച്ചത് വിശ്വസിക്കാനായില്ല; കൃതി സനോൻ

ഏറെ പ്രശംസകൾ നേടിയിരുന്നു ഇതിലെ നടിയുടെ അഭിനയം

മിമിയിലെ അഭിനയത്തിന് നടി കൃതി സനോൺ മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് നേടി. താൻ സ്വയം നുള്ളി നോക്കിയെന്നും അവാർഡ് വാർത്ത ആദ്യം വിശ്വസിക്കാനായില്ലെന്നും നടി പറഞ്ഞു.

ഇപ്പോഴും യഥാർത്ഥത്തിൽ എനിക്ക് ഇത് സംഭവിച്ചു’ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് താരം പറയുന്നത്. , നടിയുടെ അവിസ്മരണീയമായ വേഷങ്ങളിൽ ഒന്നായിരുന്നു അത്. മിമിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ്! എന്റെ പ്രകടനം ഏറ്റവും അഭിമാനകരമായ അവാർഡിന് അർഹമായി കണക്കാക്കിയ ജൂറിക്ക് നന്ദി!, ദിനൂ, എന്നിലും എന്റെ കഴിവിലും വിശ്വസിച്ചതിനും, എപ്പോഴും എന്നോടൊപ്പം നിന്നതിനും, ഒരു സിനിമ തന്നതിനും എനിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, എന്റെ ജീവിതകാലം മുഴുവൻ ഞാൻ നിധിപോലെ സൂക്ഷിക്കുമിതെന്നും നടി.

ഗംഗുഭായ് കത്യവാഡിയിലെ അഭിനയത്തിന് അവാർഡ് പങ്കിട്ടതിന് ആലിയ ഭട്ടിനെയും കൃതി അഭിനന്ദിച്ചു. ഈ മഹത്തായ നിമിഷം നിങ്ങളുമായി പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. വാടക അമ്മയായി മാറുന്ന മിമി റാത്തോർ എന്ന അഭിനേത്രിയുടെ കഥയാണ് മിമി പറയുന്നത്. കൃതി സനോണിനെ കൂടാതെ സായ് തംഹങ്കർ, പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏറെ പ്രശംസകൾ നേടിയിരുന്നു ഇതിലെ നടിയുടെ അഭിനയം.

 

shortlink

Related Articles

Post Your Comments


Back to top button