CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

അരവിന്ദൻ നെല്ലുവായ് ഒരുക്കുന്ന ‘തൽസമയം’: ഷോട്ട് ഫിക്ഷൻ ചിത്രീകരണം പൂർത്തിയായി

കൊച്ചി: പ്രശസ്ത പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അരവിന്ദൻ നെല്ലുവായ് കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ച പുതിയ ഷോട്ട് ഫിക്ഷൻ ചിത്രീകരണം പൂർത്തിയായി. പ്രകൃതി രമണീയമായ നെല്ലുവായ് ഗ്രാമത്തിൻ്റെ കഥ പറയുന്ന ചിത്രമാണിത്. പ്രകൃതിയും മനുഷ്യനും മണ്ണും ആവാസവ്യവസ്ഥയും ഈ കഥയിലൂടെ ഓർമ്മപ്പെടുത്തുന്നു. കാർഷിക ഗ്രാമത്തിലെ കർഷക കുടുംബസ്ഥനായ സഹദേവൻ്റെയും മകൾ ജയയയുടെയും ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം അരവിന്ദൻ ഫെയ്സ് ഗ്യാലറിയുടെ ബാനറിൽ ഒരു ജനകീയ സിനിമയായിട്ടാണ് പ്രദർശനത്തിന് എത്തിക്കുന്നത്.

ക്യാമറ – മണികണ്ഠൻ വടക്കാഞ്ചേരി, എഡിറ്റിങ് – സജീഷ് നമ്പൂതിരി (ചേതന), മേയ്ക്കപ്പ് – സിജിൻ കൊടകര, കോസ്റ്റ്യൂം- ബ്യുസി ബേബി ജോൺ, പശ്ചാത്തല സംഗീതം – അനീഷ് നോബർട്ട് ആന്റോ, ആർട്ട് – രാജേഷ് വടക്കാഞ്ചേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബിവിൻ ബാലകൃഷ്ണൻ, പിആർഒ – പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

‘ഓപ്പൻഹൈമറിനേക്കാൾ ഇഷ്ടപ്പെട്ടു’: റോക്കട്രിയെ പ്രശംസിച്ച് എആർ റഹ്മാൻ

അനിൽ കമലാകൃഷ്ണൻ, ദേവപ്രസാദ്, പ്രതാപൻ, സുനിൽകുമാർ, സത്യജിത്ത്, പ്രണവ് മുംബൈ, രേഷ്‌മ നായർ , ലങ്കാലക്ഷ്മി, കൊടുമ്പ് മുരളി, വിജോ അമരാവതി, രമാദേവി, ദേവകിയമ്മ, കോമളവല്ലി, എലിസബത്ത്, വൈശാഖ് , പ്രമോദ് പടിയത്ത് തുടങ്ങി അമ്പതോളം താരങ്ങൾ ഇതിൽ അഭിനയിക്കുന്നു. ഡിസംബർ മാസത്തിൽ ചിത്രം റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button