CinemaLatest News

നടനും നേതാവുമായ കൃഷ്ണകുമാറിനെതിരെ പന്തളത്ത് വെച്ച് നടന്ന പൊലീസ് അതിക്രമം പ്രതിഷേധാർഹം, അന്വേഷണം വേണം: കെ സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ അകമ്പടിക്കുണ്ടായിരുന്ന പൊലീസ് ബസാണെന്നത് ഗൗരവതരമാണ്

ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിനെതിരെ പന്തളത്ത് വെച്ച് നടന്ന പൊലീസ് അതിക്രമം പ്രതിഷേധാർഹമാണെന്ന് കെ സുരേന്ദ്രൻ.  ഇടിച്ചുതെറിപ്പിച്ചത് മുഖ്യമന്ത്രിയുടെ അകമ്പടിക്കുണ്ടായിരുന്ന പൊലീസ് ബസാണെന്നത് ഗൗരവതരമാണ്. അതിക്രമത്തിന് ശേഷം വാഹനത്തിലുള്ളവർ കൃഷ്ണകുമാറിനെതിരെ ഭീഷണി മുഴക്കിയത് ധിക്കാരപരമാണ്സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറാവണമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

കുറിപ്പ് വായിക്കാം

ബിജെപി നേതാവ് നടൻ കൃഷ്ണകുമാറിനെതിരെ പന്തളത്ത് വെച്ച് നടന്ന പൊലീസ് അതിക്രമം പ്രതിഷേധാർഹമാണ്.

കൃഷ്ണകുമാറിൻ്റെ വാഹനം ഇടിച്ചുതെറിപ്പിച്ചത് മുഖ്യമന്ത്രിയുടെ അകമ്പടിക്കുണ്ടായിരുന്ന പൊലീസ് ബസാണെന്നത് ഗൗരവതരമാണ്. അതിക്രമത്തിന് ശേഷം വാഹനത്തിലുള്ളവർ കൃഷ്ണകുമാറിനെതിരെ ഭീഷണി മുഴക്കിയത് ധിക്കാരപരമാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറാവണം.

 

 

shortlink

Related Articles

Post Your Comments


Back to top button