CinemaLatest News

കേരളത്തിലെ ആദ്യ ഡിഫെൻഡർ ഡി – 90 സ്വന്തമാക്കി ഫഹദ് ഫാസിൽ

40 ലക്ഷത്തോളം നികുതി നൽകിയാണ് തങ്ങളുടെ സ്വപ്ന വാഹനം താര ദമ്പതികൾ സ്വന്തമാക്കിയത്

ലാൻഡ് റോവർ ഡിഫൻഡർ 90 എന്ന ആഡംബര കാർ സ്വന്തമാക്കി സൂപ്പർ താരം ഫഹദ് ഫാസിലും നസ്രിയയും. ഇതോടെ കേരളത്തിൽ ഈ കാർ വാങ്ങുന്ന ആദ്യ വ്യക്തിയായി ഫഹദ് ഫാസിൽ മാറി യിരിക്കുകയാണ്.

അടുത്തിടെ പുറത്തിറങ്ങിയ ‘മാമന്നൻ’ എന്ന ചിത്രത്തിലാണ് നടൻ ഫഹദ് എത്തിയത്, ചിത്രം വമ്പൻ ഹിറ്റായി മാറിയിരുന്നു. വടിവേലുവും ഉദയ്നിധിയുമെല്ലാം ഒന്നിച്ച ചിത്രത്തിലെ ഫഹദിന്റെ അഭിനയം ഏറെ പ്രശംസകൾ നേടിയിരുന്നു. 40 ലക്ഷത്തോളം നികുതി നൽകിയാണ് തങ്ങളുടെ സ്വപ്ന വാഹനം ഫഹദ് ഫാസിലും നസ്രിയയും സ്വന്തമാക്കിയത്. സുരക്ഷക്ക് ഏറെ പ്രാധാന്യം ഒരുക്കി ഇറങ്ങിയ വാഹനത്തിൽ ആറ് എയർബാ​ഗുകളാണ് ഉള്ളത്.

കൊച്ചിയിലെ മുത്തൂറ്റ് ജെഎൽആറിൽ നിന്നാണ് ഫഹദ് ഫാസിലും നസ്രിയയും വാഹനം സ്വന്തമാക്കിയത്. 2.70 കോടി രൂപയാണ് എക്‌സ് ഷോറൂം വില. നികുതിയിനത്തിൽ മാത്രം 40 ലക്ഷം ഫഹദ് ഫാസിലും നസ്രിയയും അടച്ചു. വയർലെസ് ഫോൺ ചാർജിംഗ്, യുഎസ്ബി, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, മെറിഡിയൻ സറൗണ്ട് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉൾപ്പെടുന്ന കണക്റ്റിവിറ്റി എന്നിവയും ലാൻഡ് റോവർ ഡിഫെൻഡർ 90- ന്റെ കിടിലൻ സവിശേഷതകളാണ്.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button