CinemaLatest News

രജനിസാറിന് ബിഎംഡബ്ലു കിട്ടി, ‍ഞങ്ങൾക്ക് നിർമ്മാതാവ് സോഫിയ ചേച്ചി വയറുനിറയെ കപ്പയാണ് തരുന്നത്: ആന്റണി പെപ്പെ

നഹാസ് പോർഷ ഓടിക്കാൻ പഠിച്ചു തുടങ്ങിയെന്ന കേൾക്കുന്നെ

ജയിലറെന്ന ചിത്രം സൂപ്പർ ഹിറ്റായി മാറിയതോടെ നിർമ്മാതാക്കൾ നടൻ രജനീകാന്തിന് ചെക്കും ബിഎംഡബ്ലയു കാറും സമ്മാനമായി കൊടുത്തത് സോഷ്യൽ മീഡിയയിൽ അടക്കം വൻ ചർച്ചയായി മാറിയിരുന്നു.

പിന്നീട് സിനിമാ സംവിധായകനായ നെൽസണ് കാറും സമ്മാനിച്ചിരുന്നു, ഇതോടെ മലയാളത്തിലെ വമ്പൻ ഹിറ്റായി മാറിയ ആർഡിഎക്സ് എന്ന ചിത്രത്തിലെ അഭിനേതാവായ ആന്റണി വർ​ഗീസ് അഥവാ മലയാളികളുടെ സ്വന്തം പെപ്പെ ഒരു പോസ്റ്റുമായി വന്നിരിക്കുകയാണ്. നീരജ്, ആന്റണി, ഷെയ്ൻ നി​ഗം എന്നീ മൂന്നു പേരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ജയ്‌ലർ സിനിമ ഹിറ്റ്‌ ആയപ്പോൾ രജനി സർ നു BMW കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാൻ ചെന്ന റോബർട്ടും ഡോണിയും സേവിയും, കാറിനെ പറ്റി മിണ്ടാൻ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്ന്, എന്തേലും പറയാൻ തുടങ്ങിയാൽ അപ്പോൾ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും എന്നാണ് പെപ്പെ കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

ജയ്‌ലർ സിനിമ ഹിറ്റ്‌ ആയപ്പോൾ രജനി സർ നു BMW കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാൻ ചെന്ന റോബർട്ടും ഡോണിയും സേവിയും .കാറിനെ പറ്റി മിണ്ടാൻ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്ന്, എന്തേലും പറയാൻ തുടങ്ങിയാൽ അപ്പോൾ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും.

ഇന്നലെ പറയാൻ പറ്റിയില്ല അതോണ്ട് ഇപ്പോ പറയാ ഞാൻ വീട്ടിലെ മതിൽ പൊളിച്ചു ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ. പിന്നെ നഹാസ് പോർഷ ഓടിക്കാൻ പഠിച്ചു തുടങ്ങിയെന്ന കേൾക്കുന്നെ.

 

 

 

shortlink

Related Articles

Post Your Comments


Back to top button