CinemaLatest News

അമ്പാടി കണ്ണൻമാരായി ഉയിരും ഉലകവും: വൈറലായി നയൻതാര പങ്കുവച്ച ചിത്രം

ഉയിരിന്റെയും ഉലകിന്റെയും അതി മനോഹരമായ ചിത്രങ്ങളാണ് താരം പുറത്തു വിട്ടത്

ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ് നയൻതാര ഇപ്പോൾ. ഷാരൂഖ് ഖാൻ നായകനായ അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. തന്റെ സ്വകാര്യ ജീവിതത്തിൽ നിന്നുള്ള ഏതാനും ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

ജന്മാഷ്ടമി ആഘോഷങ്ങളുടെ ഒരു മനോഹരമായ ചിത്രമാണ് താരം തന്റെ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ഞങ്ങളുടെ രണ്ട് കൃഷ്ണന്മാരോടൊപ്പം! വളരെ മനോഹരവും അനുഗ്രഹീതവുമായ നിമിഷങ്ങളുള്ള അനുഗ്രഹീതമായ കൃഷ്ണജയന്തി ആണിത്. ഞങ്ങളുടെ ഉയിർ, ഉലകിന് എല്ലാ സ്നേഹവും. കൃഷ്ണജയന്തി ആശംസകൾ എല്ലാവർക്കും താരം നേർന്നിട്ടും ഉണ്ട്. വെള്ള ദോത്തി ഉടുത്ത ഉയിരിന്റെയും ഉലകിന്റെയും അതി മനോഹരമായ ചിത്രങ്ങളാണ് താരം പുറത്തു വിട്ടത്.

കുഞ്ഞുങ്ങളുമൊത്തുള്ള ആദ്യ ജന്മാഷ്ടമിയായിരുന്നു താര ദമ്പതികളുടേത്. നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2022 ജൂണിൽ ചെന്നൈയിൽ നടന്ന ചടങ്ങിലാണ് നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. മാധവൻ, സിദ്ധാർത്ഥ് എന്നിവർക്കൊപ്പമുള്ള ടെസ്റ്റ് എന്ന ചിത്രമാണ് നയൻതാരയുടെ അടുത്ത ചിത്രം.

 

shortlink

Related Articles

Post Your Comments


Back to top button