CinemaLatest News

ഇതാണ് ഞങ്ങളുടെ ഉലകവും ഉയിരും, മക്കളുടെ ചിത്രങ്ങളുമായി നയൻതാര: സോഷ്യൽ മീഡിയ കീഴടക്കി കുഞ്ഞുവാവകൾ

ചിത്രങ്ങൾകക് വൻ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്

ഇരട്ടകുഞ്ഞുങ്ങളുടെ ചിത്രവുമായി വന്ന് ഞെട്ടിച്ചിരിക്കുകയാണ് നയൻതാര. ഇരട്ടകളായ ഉയിർ, ഉലക് എന്നിവരെ ആദ്യമായി നയൻതാരയും വിഘ്നേഷ് ശിവനും മീഡിയക്ക് മുൻപിൽ നടി കൊണ്ടുവന്നു.

2022 ഒക്ടോബറിലാണ് നയൻതാരയും വിഘ്നേഷ് ശിവനും വാടക ഗർഭധാരണത്തിലൂടെ ഇരട്ട ആൺകുട്ടികളെ സ്വീകരിച്ചത്. ഉയിർ, ഉലകം എന്ന് പേരിട്ട കുഞ്ഞുങ്ങളുടെ മുഖം ഇതുവരെ മീഡിയക്ക് മുന്നിൽ കൊണ്ടുവന്നിരുന്നില്ല. 2015-ൽ ‘നാനും റൗഡി ധാൻ’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് വിഘ്നേഷും നയൻതാരയും കണ്ടുമുട്ടുന്നത്. 2022 ജൂണിൽ മഹാബലിപുരത്ത് നടന്ന ആഡംബര ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഏതാനും നാളുകൾക്ക് ശേഷം വാടക ഗർഭധാരണത്തിലൂടെ ഇരുവരും ഇരട്ട ആൺകുട്ടികളെ സ്വീകരിച്ചു, ഉയിരെന്നും ഉലകമെന്നും പേരിടുകയായിരുന്നു.

കുറച്ച് മാസങ്ങൾക്ക് മുൻപാണ് നയൻതാരയും വിഘ്നേഷും തങ്ങളുടെ മക്കളുടെ പേരുകൾ പങ്കുവെച്ചത്. ഇപ്പോഴിതാ ലോകം കാണാനായി തങ്ങളുടെ കുഞ്ഞുവാവകളുടെ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. ഷാരൂഖിനൊപ്പം ജവാൻ എന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. നടിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. കുഞ്ഞുവാവകളുടെ ചിത്രങ്ങൾക്ക് വൻ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments


Back to top button