CinemaLatest News

രജനിസാറിന്റെ ജയിലറിന്റെ കളക്ഷൻ വിജയുടെ ലിയോ മറികടന്നാൽ പാതി മീശ വടിച്ച് കളയും: കടുത്ത വെല്ലുവിളിയുമായി മീശ രാജേന്ദ്രൻ

ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായി ജയിലർ മാറി

രജനികാന്ത് നായകനായ ജയിലർ വൻ കളക്ഷനുമായി ബോക്‌സ് ഓഫീസിൽ ആധിപത്യം തുടരുകയാണ്. അതിനിടെ നടൻ മീസൈ രാജേന്ദ്രൻ വിവാദ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ്.

ലോകേഷ് – വിജയ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിയോ. വിജയ് ആരാധകരും സിനിമാലോകവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ലിയോ. ലിയോ ചിത്രത്തിന്റെ പുറത്ത് വരുന്ന ഓരോ അപ്ഡേറ്റും ആഘോഷമാക്കുന്ന ആരാധകരാണ് ഉള്ളത്. എന്നാൽ വിജയെയും ലിയോ ചിത്രത്തെയും ആക്ഷേപിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ മീസൈ രാജേന്ദ്രൻ. രജനിയാണ് സൂപ്പർ സ്റ്റാറെന്നും വിജയ് അല്ലെന്നും സ്ഥാപിക്കാനുള്ള ശ്രമവും നടൻ നടത്തി.

രജനിസാറിന്റെ ജയിലറിന്റെ കളക്ഷൻ വിജയുടെ ലിയോ മറികടന്നാൽ പാതി മീശ വടിച്ച് താൻ നടക്കുമെന്നാണ് നടൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പരാമർശങ്ങൾ ദളപതി വിജയുടെ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. രജനികാന്തിന്റെ ഫാൻസ് ക്ലബ്ബുകൾ അദ്ദേഹത്തിന്റെ സഹതാരങ്ങളെ അപമാനിക്കുന്ന ഇത്തരം വീഡിയോകളെ പിന്തുണയ്ക്കുന്നത് ഒഴിവാക്കണമെന്നാണ് വിജയ് ആരാധകർ പറയുന്നത്. ജയിലർ എന്ന ചിത്രത്തിലൂടെ ഏറെ നാളുകൾക്ക് ശേഷമാണ് മിന്നുന്ന വിജയം രജനികാന്തിന് ലഭിച്ചത്. 2023-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായി ജയിലർ മാറിയിരിക്കുകയാണ്. ദളപതി വിജയ് നായകനാകുന്ന ലിയോ ഒക്ടോബർ 19 ന് ബിഗ് സ്‌ക്രീനുകളിൽ റിലീസ് ചെയ്യും. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ സഞ്ജയ് ദത്ത്, തൃഷ കൃഷ്ണൻ, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button