CinemaComing SoonLatest NewsMollywood

ആന്റണി വർഗീസ് നായകനായി വീക്കെൻ്റ് ബ്ലോക്ക്ബസ്റ്റർസിന്റെ പുത്തൻ ചിത്രമൊരുങ്ങുന്നു

ആൻ്റണി വർഗീസാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്

ആർ.ഡി.എക്സിൻ്റെ തകർപ്പൻ വിജയത്തിനു ശേഷം വീക്കെൻ്റ് ബ്ലോക്ക്ബസ്റ്റർസിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രം ആരംഭിക്കുന്നു. നവാഗതനായ അജിത് മാമ്പള്ളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രശസ്ത തമിഴ് സംവിധായകൻ എസ്.ആർ.പ്രഭാകരൻ, സലീൽ – രഞ്ജിത്ത്, ( ചതുർമുഖം) ഫാന്റം പ്രവീൺ (ഉദാഹരണം സുജാത ) പ്രശോഭ് വിജയൻ(അന്വേഷണം) തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു കൊണ്ടാണ് അജിത് മാമ്പള്ളി, ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകു
ന്നത്.

കടൽ പശ്ചാത്തലത്തിലൂടെ ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആർ.ഡി.എക്സ് പോലെ തന്നെ വിശാലമായ ക്യാൻവാസ്സിൽ, വലിയമുടക്കുമുതലിലൂടെ അവതരിപ്പിക്കുന്ന മൂവിയായിരിക്കും ഇത്. ആൻ്റണി വർഗീസാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആർ.ഡി.എക്‌സിൽ മിന്നും പ്രകടനം കാഴ്ച്ചവച്ച ആൻ്റെണി വർഗീസിന് വീണ്ടും അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാനുള്ള അവസരം ഈ ചിത്രത്തിലെ മാനുവൽ എന്ന കഥാപാത്രത്തിലൂടെ ലഭിച്ചിരിക്കുന്നു. മലയാളത്തിലെ പ്രമുഖ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇവരുടെ നിർണ്ണയം പൂർത്തിയായി വരുന്നു. റോയലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരുടേതാണ് തിരക്കഥ.

സംഗീതം – പശ്ചാത്തല സംഗീതം സാം.സി.എസ്. ഛായാഗ്രഹണം – ജിതിൻ സ്റ്റാൻ സിലോസ്. കലാസംവിധാനം -മനു ജഗത്. മേക്കപ്പ് – അമൽ ചന്ദ്ര. കോസ്റ്റും – ഡിസൈൻ – നിസ്സാർ അഹമ്മദ്. നിർമ്മാണ നിർവ്വഹണം – ജാവേദ് ചെമ്പ്. സെപ്റ്റംബർ പതിനാറ് ശനിയാഴ്ച്ച കൊച്ചി, ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തിൽ നടക്കുന്ന പൂജാ ചടങ്ങോടെ ഈ ചിത്രത്തിന് ആരംഭം കുറിക്കുന്നു. ഒക്ടോബർ മധ്യത്തിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം രാമേശ്വരം, കൊല്ലം, വർക്കല, അഞ്ചുതെങ്ങ് ഭാഗങ്ങളിലായി പൂർത്തിയാകും. പിആർഒ: വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button