BollywoodCinemaLatest NewsNational

പോപ്പുലർ സെലിബ്രിറ്റി ലിസ്റ്റിൽ നമ്പർ വണ്ണായി തെന്നിന്ത്യൻ സുന്ദരി, പിന്നിലാക്കിയത് സാക്ഷാൽ ഷാരൂഖ് ഖാനെ

ജവാന്റെ വിജയം നയൻതാരക്ക് വൻ ജനപ്രീതിയാണ് നേടിക്കൊടുത്തിരിക്കുന്നത്

ലേഡി സൂപ്പർസ്റ്റാർ നയൻതാര, തന്റെ ആദ്യ ഹിന്ദി ചിത്രമായ ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും അരങ്ങേറിയിരിക്കുകയാണ്. ഐഎംഡിബി കണക്കുകൾ പ്രകാരം, ഈ ആഴ്ച ഏറ്റവും ജനപ്രിയ ഇന്ത്യൻ സെലിബ്രിറ്റി നയൻതാരയാണ് എന്നാണ് റിപ്പോർട്ട്.

കൂടാതെ ജനപ്രിയ ഇന്ത്യൻ സെലിബ്രിറ്റികളുടെ പട്ടികയിൽ ബോളിവുഡിന്റെ സ്വന്തം താരം ഷാരൂഖ് ഖാനെ മറികടന്ന് നയൻതാര ഒന്നാമതെത്തി എന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു വസ്തുത. 1000 കോടി ക്ലബ്ലിലേക്ക് ചുവട് വെക്കുന്ന ജവാന്റെ വിജയം നയൻതാരക്ക് വൻ ജനപ്രീതിയാണ് നേടിക്കൊടുത്തിരിക്കുന്നത്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടികൂടിയാണ് നയൻതാര. ജവാനിലെ നർമ്മദ എന്ന കഥാപാത്രം വൻ ഹിറ്റായി മാറിയിരിക്കുകയാണ്.

ഐഎംഡിബി വെബ്‌സൈറ്റിലേക്കുള്ള  സന്ദർശനങ്ങളുടെയും ഓരോ ആഴ്ചയും ലഭിച്ച ഡാറ്റയുടെയും അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കുന്നത്. നയൻതാരയെയും ഷാരൂഖിനെയും കൂടാതെ, ജവാൻ സിനിമയുടെ സംവിധായകൻ അറ്റ്‌ലിയെയും ദേശീയ തലത്തിലെ താരപദവിയിലേക്ക് ഉയർത്തിയിരിക്കുകയാണ്. ജവാൻ സിനിമയുടെ സംവിധായകൻ അറ്റ്‌ലിക്ക് വൻ ആരാധക പിന്തുണയാണ് ഉള്ളത്.

പട്ടിക പ്രകാരം നിലവിൽ ഏറ്റവും ജനപ്രിയമായ മൂന്നാമത്തെ ഇന്ത്യൻ സെലിബ്രിറ്റിയാണ് അദ്ദേഹം. ദീപിക പദുക്കോൺ നാലാം സ്ഥാനത്താണ് നിലവിലുള്ളത്.

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button