GeneralLatest NewsMollywoodNEWSWOODs

അഭിനന്ദിക്കാന്‍ വന്നവര്‍ തന്ന നൂറു രൂപയുടെ തുണി ഞാന്‍ വലിച്ചെറിഞ്ഞു, നെറ്റിപ്പട്ടം കെട്ടാന്‍ വന്ന ആനയല്ല ഞാൻ: വിനായകൻ

മേയറെയും മാധ്യമങ്ങളെയും ഇറക്കിവിട്ട സംഭവത്തില്‍ വിശദീകരണവുമായി വിനായകൻ

2016ല്‍ മികച്ച നടനുള്ള സംസഥാന അവാര്‍ഡ് നേടിയതിന് പിന്നാലെ തന്നെ അഭിനന്ദിക്കാന്‍ ഫ്‌ളാറ്റിലെത്തിയ കൊച്ചി മേയര്‍ സൗമിനി ജെയിനെയും മാധ്യമങ്ങളെയും സ്വീകരിക്കാതെ ഇറക്കി വിട്ട സംഭവത്തിൽ വര്‍ഷങ്ങള്‍ക്ക് ശേഷം വിശദീകരണവുമായി നടന്‍ വിനായകന്‍. മേയർ വിളിച്ചപ്പോൾ ഫ്‌ളാറ്റിലേയ്ക്ക് വരേണ്ടെന്ന് താൻ പറഞ്ഞെങ്കിലും അവർ അത് അവഗണിച്ചെന്നും അവര്‍ വന്നത് ഫോട്ടോ എടുക്കാനായിരുന്നില്ലേ? നെറ്റിപ്പട്ടം കെട്ടിക്കാന്‍ എന്നെ എഴുന്നെള്ളിക്കണ്ട, നെറ്റിപ്പട്ടം കെട്ടാന്‍ വന്ന ആനയല്ല താനെന്നും വിനായകൻ പറയുന്നു.

read also: മാധ്യമങ്ങളെ മോശം ഭാഷയില്‍ അധിക്ഷേപിച്ചതിൽ മാപ്പ് പറഞ്ഞ് ഷിയാസ് കരീം

നടന്റെ വാക്കുകൾ ഇങ്ങനെ,

‘അന്ന് മേയര്‍ സൗമിനി ജെയിന്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍, ഫ്‌ളാറ്റിലേക്ക് വരെണ്ടെന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. എന്നാല്‍, അത് അവഗണിച്ച്‌ അവര്‍ ഫ്‌ളാറ്റില്‍ എത്തുകയായിരുന്നു. മേയര്‍ വന്നപ്പോള്‍ ഞാന്‍ വാതില്‍ തുറന്നില്ല. പരിപാടിയുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചു.

ഒരു വീട്ടിലേക്ക് വരുമ്പോള്‍ കാണിക്കേണ്ട മര്യാദയുണ്ട്. ഞാനും എന്റെ ഭാര്യയും കൂടി ശാരീരിക ബന്ധം നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് നിങ്ങള്‍ വന്ന് കോളിങ് ബെല്‍ അടിച്ചാലോ. അതാ പറഞ്ഞത് നിങ്ങളോട് വരല്ലെന്ന്. ഒരു മനുഷ്യന്റെ വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ കാണിക്കേണ്ട മര്യാദയുണ്ട്. അത് നിങ്ങള്‍ കാണിച്ചില്ല. എന്റെ ഭാര്യ എട്ടൊമ്പത് മാസം ജോലി കഴിഞ്ഞ തിരിച്ച്‌ വന്നിരിക്കുന്ന ദിവസമാണ്. എനിക്കെന്റെ ഭാര്യയുടെ കൂടെ നില്‍ക്കണം. അപ്പോള്‍ നിങ്ങള്‍ വന്ന് ബെല്ലടിച്ചാലോ? ഇതാണ് മര്യാദയില്ലാത്ത സമൂഹമെന്ന് പറയുന്നത്. മര്യാദയില്ലാത്ത സമൂഹത്തോട് എനിക്കും മര്യാദയില്ല.

മേയറുടെ അഭിനന്ദനത്തേക്കാള്‍ ഭാര്യയുടെ കൂടെ നില്‍ക്കാനായിരുന്നു എനിക്ക് താത്പര്യം. അഭിനന്ദിക്കാന്‍ വന്നവര്‍ തന്ന നൂറു രൂപയുടെ തുണി ഞാന്‍ പിറ്റേന്നു തന്നെ വലിച്ചെറിഞ്ഞു. അവര്‍ അഭിനന്ദിച്ചിട്ട് എനിക്കെന്ത് കിട്ടി? അവര്‍ വന്നത് ഫോട്ടോ എടുക്കാനായിരുന്നില്ലേ? നെറ്റിപ്പട്ടം കെട്ടിക്കാന്‍ എന്നെ എഴുന്നെള്ളിക്കണ്ട, നെറ്റിപ്പട്ടം കെട്ടാന്‍ വന്ന ആനയല്ല ഞാന്‍, എന്നെ അതിന് വിളിക്കേണ്ട…’

shortlink

Related Articles

Post Your Comments


Back to top button