GeneralLatest NewsMollywoodNEWSWOODs

ഭാര്യയുടെ തുണിക്കടയിലേക്ക് എല്ലാവരും വരണം, സിനിമ ഇല്ലാതിരുന്ന കാലത്ത് പച്ചരി കഴിച്ചത് അതുള്ളതുകൊണ്ടാണ്: രാജസേനൻ

ഞാനും പിന്നെ ഞാനും എന്ന സിനിമ ഒ‌ടിടിയില്‍ നിന്നു തന്നെ കാണണം

ഒരുകാലത്ത് ഹിറ്റ് ചിത്രങ്ങൾ ഒരുക്കി ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് രാജസേനൻ. അഞ്ചുവര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം രാജസേനൻ സംവിധാനം ചെയ്ത് അദ്ദേഹം തന്നെ പ്രധാന കഥാപാത്രമായി വേഷമിട്ട ചിത്രമായിരുന്നു ‘ഞാനും പിന്നെ ഞാനും’. ചിത്രം ഒടിടിയിൽ റിലീസ് ആയിരിക്കുകയാണ്. ഇപ്പോഴിതാ, സിനിമ ഒടിടിയില്‍ കാണണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് രാജസേനൻ.

read also: കണ്ണൂർ സ്‌ക്വാഡിന് അഭിനന്ദനങ്ങളുമായി ദുൽഖർ സൽമാൻ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘എനിക്ക് രണ്ട് അഭ്യര്‍ത്ഥനകളുണ്ട്. ഒന്ന്, ഞാനും പിന്നെ ഞാനും എന്ന സിനിമ ഒ‌ടിടിയില്‍ നിന്നു തന്നെ കാണണം. അത് കട്ടുകാണുന്ന വലിയ ഒരു വിഭാഗം ഉണ്ട്. ഒരു ലക്ഷം പേരിലധികമാണ് സിനിമ കട്ടു കണ്ടത്. ഞങ്ങളുടെ 70 ലക്ഷം രൂപ നഷ്ടപ്പെട്ടു. പറ്റുവെങ്കില്‍ ഒടിടിയില്‍ തന്നെ കാണണം. വെറും 200 രൂപയല്ലേ ഉള്ളൂ. അത് എങ്കിലും ചിലവാക്കി കൂടെ. രണ്ട്, എന്റെ ഭാര്യക്ക് ഒരു തുണിക്കട ഉണ്ട്. വല്ലപ്പോഴുമൊക്കെ എല്ലാവരും അങ്ങോട്ട് ഒന്ന് ഇറങ്ങണം. സിനിമ ഇല്ലാതിരുന്ന കാലത്ത് പച്ചരി കഴിച്ചത് അതുകൊണ്ടാണ്’- രാജസേനൻ പറഞ്ഞു.

ചുവന്ന നിറത്തിലുള്ള സാരിയുടുത്ത് ആഭരണങ്ങളുമിട്ട് വലിയ വട്ടപ്പൊട്ടുമായി സ്ത്രീവേഷത്തിൽ സിനിമയുടെ പ്രമോഷന്റെ ഭാഗമായി രാജസേനൻ തിയറ്ററുകളിലെത്തിയത് വലിയ ചർച്ചയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button