CinemaKeralaLatest NewsMollywood

മുപ്പത്തിമൂന്ന് വർഷം മുൻപ് നജീബ് എന്നൊരാൾക്ക് ഞാനയച്ച കത്താണ്, ഇതെനിക്ക് കിട്ടിയ അമൂല്യമായ പിറന്നാൾ സമ്മാനം: സിദ്ദിഖ്

വലിയ ഒരു പിറന്നാൾ സമ്മാനമായിട്ട് ഞാൻ ഈ കത്ത് കണക്കാക്കുന്നു

മുപ്പത്തിമൂന്ന് വർഷം മുൻപ് നജീബ് മൂദാദി എന്ന ആരാധകൻ അയച്ച കത്തിന് മറുപടി നൽകി എഴുതിയ കത്ത് സിദ്ദിഖിന്റെ പിറന്നാളിന് നജീബ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വൈറലായി മാറിയിരുന്നു. നീണ്ട 33 വർഷങ്ങൾക്ക് ഇപ്പുറവും താനെഴുതിയ കത്ത് സൂക്ഷിച്ച് വച്ച് തന്റെ പിറന്നാളിന് തന്നെ ഞെട്ടിച്ച ആരാധകന്റെ പ്രവൃത്തി അങ്ങേയറ്റം സന്തോഷം ഉണ്ടാക്കുന്നതാണെന്ന് നടൻ സിദ്ദിഖ്.

മുപ്പത്തിമൂന്ന് വർഷം മുൻപ് നജീബ് മൂദാദി എന്നൊരാൾ എനിക്കയച്ച കത്തിന് ഞാൻ അയച്ച മറുപടിയാണ് ഇത്, ഇന്ന്അദ്ദേഹം എന്റെ പിറന്നാളിനോടനുബന്ധിച്ചു അദ്ദേഹത്തിന്റെ പേജിൽ അത് പോസ്റ്റ് ചെയ്ത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഇന്ന് എനിക്കുകിട്ടിയ ഏറ്റവും വലിയ ഒരു പിറന്നാൾ സമ്മാനമായിട്ട് ഞാൻ ഈ കത്ത് കണക്കാക്കുന്നു. നിങ്ങൾക്കെല്ലാവർക്കും വായിക്കാൻ വേണ്ടി ഞാനിത് എന്റെ പേജിൽ പങ്കുവക്കുന്നു എന്നാണ് താരം കുറിച്ചത്.

കുറിപ്പ് വായിക്കാം

മുപ്പത്തിമൂന്ന് വർഷം മുൻപ് നജീബ് മൂദാദി എന്നൊരാൾ എനിക്കയച്ച കത്തിന് ഞാൻ അയച്ച മറുപടിയാണ് ഇത്, ഇന്ന്അദ്ദേഹം എന്റെ പിറന്നാളിനോടനുബന്ധിച്ചു അദ്ദേഹത്തിന്റെ പേജിൽ അത് പോസ്റ്റ് ചെയ്ത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.

 

ഇന്ന് എനിക്കുകിട്ടിയ ഏറ്റവും വലിയ ഒരു പിറന്നാൾ സമ്മാനമായിട്ട് ഞാൻ ഈ കത്ത് കണക്കാക്കുന്നു.. നിങ്ങൾക്കെല്ലാവർക്കും വായിക്കാൻ വേണ്ടി ഞാനിത് എന്റെ പേജിൽ പോസ്റ്റ് ചെയ്യുന്നു

 

shortlink

Related Articles

Post Your Comments


Back to top button