BollywoodCinemaGeneralLatest NewsNationalNEWS

നാണക്കേട്, പ്രളയ ദുരിതാശ്വാസ വെബ്സൈറ്റ് മര്യാദക്ക് പ്രവർത്തിപ്പിക്കാൻ ഹിമാചൽ സർക്കാരിനാകുന്നില്ല: പ്രതിഷേധിച്ച് കങ്കണ

കുറച്ച് തുക ഇത്തരത്തിൽ അയക്കാൻ സാധിച്ചുവെന്നും രോഷത്തോടെ നടി

നടി കങ്കണ റണാവത്ത് തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഹിമാചൽ പ്രദേശ് സർക്കാരിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് വെബ്‌സൈറ്റിനെ വിമർശിച്ചു രം​ഗത്തെത്തിയിരിക്കുകയാണ്. ഫണ്ടിലേക്ക് സംഭാവന നൽകാൻ തനിക്ക് 50-60 ശ്രമങ്ങൾ നടത്തേണ്ടിവന്നുവെന്നും സ്ക്രീൻഷോട്ടുകൾ കൂടി ചേർത്താണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഹിമാചൽ വെള്ളപ്പൊക്ക ദുരന്തത്തിന് സംഭാവന നൽകാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവിടെ സർക്കാരിന് ഒരു ദുരിതാശ്വാസ ഫണ്ട് വെബ്‌സൈറ്റ്പോലും ശരിയായി പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല, ഇത് ലജ്ജാകരമാണ്, ഒരു ദിവസം മുഴുവൻ 50-60 തവണ ശ്രമിച്ചതിന് ശേഷം കുറച്ച് തുക ഇത്തരത്തിൽ അയക്കാൻ സാധിച്ചുവെന്നും രോഷത്തോടെ നടി പറയുന്നു.

ഹിമാചൽ പ്രദേശിലെ ജനങ്ങൾ അപൂർവ ദുരന്തത്തെ അഭിമുഖീകരിക്കുന്നു, കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും അവസാനമില്ല, ദിവസങ്ങളായി വൈദ്യുതിയോ വെള്ളമോ ഇല്ല, മൊത്തം സംവിധാനവും തകർന്നു, എന്റെ ഹൃദയം തകർന്നു, മലയോര ജനതയുടെ അടുത്തേക്ക്, അവരുടെ ക്ഷേമത്തിനായി ഞാൻ നിരന്തരം പ്രാർത്ഥിക്കുന്നു എന്നാണ് ജനങ്ങൾ കനത്ത മഴയും വെള്ളപ്പൊക്കവും നേരിട്ടതിന് ശേഷം ഹിമാചൽ പ്രദേശിനെക്കുറിച്ച് കങ്കണ തുറന്നെഴുതിയത്. ഒരു നാടിനെ രക്ഷിക്കാൻ തനിക്കാകുന്നത് പോലെ ഒരു തുക കൊടുക്കാൻ പോലും നടിക്ക് താറുമാറായ വെബ്സൈറ്റ് കാരണം കഴിയാത്ത വേദനയാണ് ഇങ്ങനെ വാക്കുകളായി പുറത്ത് വരുന്നതെന്നാണ് ആരാധകർ കുറിക്കുന്നത്.

 

 

 

shortlink

Related Articles

Post Your Comments


Back to top button