CinemaKeralaLatest NewsMollywood

പണം പിടുങ്ങാനായി സ്ത്രീകൾ നിയമത്തെ ദുരുപയോ​ഗിക്കുന്നു, ജാമ്യത്തിന് പിന്നാലെ റീൽസുമായി ഷിയാസ് കരീം രം​ഗത്ത്

കരീമിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു

വിവാഹ വാ​ഗ്ദാനം നൽകി യുവതിയെ നിരന്തരം പീഡിപ്പിച്ചെന്ന സംഭവത്തിൽ മോഡലും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ചെന്നൈ വിമാനതാവളത്തിൽ വച്ച് പിടിയിലായതിന് പിന്നാലെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. താൻ സംഭവത്തിൽ വെറും നിരപരാധിയാണ് എന്ന തരത്തിലുള്ള വീഡിയോയാണ് താരം പങ്കുവച്ച് രം​ഗത്തെത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിൽ സാധിക അനർഹമായി സ്ത്രീകൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.

കുരയ്ക്കാത്ത നായയും ഇല്ല, കുറവ് പറയാത്ത വായും ഇല്ല എന്ന രജനീകാന്തിന്റെ വാക്കുകളും താരം പങ്കുവച്ചിട്ടുണ്ട്. ഷിയാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്. സ്ത്രീകൾ ലഭിക്കുന്ന സ്വാതന്ത്ര്യം ദുരുപയോ​ഗം ചെയ്യുന്ന കാര്യത്തെകുറിച്ചാണ് സാധിക സംസാരിക്കുന്നത്. മനപൂർവ്വം പുരുഷൻമാരെ കുരുക്കുന്നതിനെക്കുറിച്ചും നടി പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button