GeneralLatest NewsMollywoodNEWSWOODs

കുടുംബ സ്ത്രീയും കുഞ്ഞാടും ആരംഭിച്ചു

അന്നാ രേഷ്മ രാജനും (ലച്ചി)സ്നേഹാ ബാബുവുമാണ് ഈ ചിത്രത്തിലെ നായികമാർ.

രണ്ടു വ്യത്യസ്ഥമായ കഥകൾ ഒരേ പോയിൻ്റിൽ എത്തിച്ചേർന്ന് രൂപാന്തരം പ്രാപിക്കുന്ന പുതിയ ചിത്രമാണ് കുടുംബ സ്ത്രീയും കുഞ്ഞാടും. ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിക്കന്ന ഈ ചിത്രം മഹേഷ്.പി.ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്നു.

ഒക്ടോബർ ഏഴ് ശനിയാഴ്ച്ച ഈ ചിത്രത്തിൻ്റെ ചിനീകരണം കോട്ടയത്ത് ആരംഭിച്ചു.
തുരുത്തി മന്ദിരം കവലയിലായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. ധ്യാൻ ശ്രീനിവാസൻ ,ജാഫർ ഇടുക്കി, അജയ് (ഗിന്നസ് പക്രു) എന്നിവർ പങ്കെടുക്കുന്ന രംഗത്തോടെയായിരുന്നു ചിത്രീകരണത്തിനു തുടക്കമായത്.

read also: അവളുടെ കാലില്‍ വീഴാന്‍ പോലും ഞാന്‍ തയ്യാറാണ്, മോനെ കാണാന്‍ സമ്മതിക്കണം: നടി ശ്വേതയ്ക്കെതിരെ ഭർത്താവ്

പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഈ കാലഘട്ടത്തിലെ നൂതനമായ പശ്ചാത്തലങ്ങളിലൂടെയുമാണ് കടന്നു പോകുന്നത്. ഏതു സ്ഥലത്തു ചുമതലയേറ്റാലും ആ സ്റ്റേഷൻ പരിസരങ്ങളിൽ മോഷണ പരമ്പരകൾ അരങ്ങേറുകയും എത്ര ശ്രമിച്ചിട്ടും ഈ മോഷണ പരമ്പരക്കു തുമ്പുണ്ടാക്കാൻ കഴിയാതെ സംഘർഷമനുഭവിക്കേണ്ടി വരുന്ന ഒരു പൊലീസുദ്യോഗസ്ഥൻ്റെ കഥ ഒരു വശത്ത്.

മറുവശത്ത് സുന്ദരിയായ ഭാര്യയിലുണ്ടാകുന്ന സംശയരോഗം ഒരു പ്രവാസിയുടെ ജീവിതത്തിൽ ഉളവാക്കുന്ന പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിലൂടെ മുഴുനീള നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. അന്നാ രേഷ്മ രാജനും (ലച്ചി)സ്നേഹാ ബാബുവുമാണ് ഈ ചിത്രത്തിലെ നായികമാർ.

കലാഭവൻ ഷാജോൺ, സലിം കുമാർ, മണിയൻ പിള്ള രാജു സാജു നവോദയാ (പാഷാണം ഷാജി ) ജയകൃഷ്ണൻ, കോബ്രാ രാജേഷ്, വിഷ്ണു കാർത്തിക്ക് ( ചെക്കൻ ഫെയിം) മജീദ്, ഷാജി മാവേലിക്കര, അനാമിക, അംബികാ മോഹൻ, സ്നേഹാ ശ്രീകുമാർ ,ആതിരാ രാജീവ് ഒറ്റപ്പാലംലീല ,എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു

തിരക്കഥ -സംഭാഷണം – ശ്രീകുമാർ അറയ്ക്കൽ. ഏറെ ശ്രദ്ധേയമായ എന്നാലും എൻ്റെ ളിയാ എന്ന ചിത്രത്തിനു ശേഷം ശ്രീകുമാർ അറയ്ക്കൽ തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.

ഗാനങ്ങൾ – സിജിൽ കൊടുങ്ങല്ലൂർ – മണികണ്ഠൻ ‘
സംഗീതം – മണികണ്ഠൻ- ശ്രീജു ശ്രീധർ –
കലാസംവിധാനം – രാധാകൃഷ്ന്നൻ.
മേക്കപ്പ് – വിജിത്.
കോസ്റ്റ്യം ഡിസൈൻ – ഭക്തൻ മങ്ങാട്.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സജിത് ലാൽ.വിൽസൻ ജോസഫ്,
സഹസംവിധാനം – പോറ്റി.,
ടോൺസ് ചിറയിൻകീഴ്, ക്രിസ്റ്റഫർ, സജി മംഗലത്ത് .
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്.-ഡി. മുരളി.
പ്രൊഡക്ഷൻ കൺട്രോളർ- ദീപു .എസ് .കുമാർ.
കോട്ടയത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – ശാലു പേയാട്.

shortlink

Related Articles

Post Your Comments


Back to top button