CinemaComing SoonKollywoodLatest News

ഡ്യൂപ്പിനെ വേണ്ടെന്ന് വിജയ് കർശനമായി പറഞ്ഞു, അത്രക്കധികം കഷ്ട്ടപ്പെട്ടാണ് ലിയോയിലെ പല സീനുകളും ചെയ്തത്: സംവിധായകൻ

അദ്ദേഹം ദിവസവും കാർഡിയോ ചെയ്യുന്നുണ്ടായിരുന്നു

വരാനിരിക്കുന്ന ചിത്രമായ ലിയോയിൽ ഡ്യൂപ്പിനെ അവതരിപ്പിക്കാൻ വിജയ് സമ്മതിച്ചില്ലെന്ന് സംവിധായകൻ ലോകേഷ് കനകരാജ് വ്യക്തമാക്കി. അപകടകരമായ നിരവധി സംഘട്ടനങ്ങൾക്കിടയിലും ഒരു ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് വിജയ് ഇത് ചെയ്തതെന്നും ലോകേഷ് പറഞ്ഞു.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ. മൂന്ന് വർഷമായി ഞങ്ങൾ ഈ കഥ ചർച്ച ചെയ്യുന്നു. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണിത്, സിനിമയിൽ തനിക്കായി ഡ്യൂപ്പിനെ ഉപയോഗിക്കരുതെന്ന് അദ്ദേഹം നിർബന്ധിച്ചു. അൻപറിവാണ് ആക്ഷൻ സീനുകൾ ചെയ്യുന്നത്. എത്ര അപകടകരമായ രംഗം വേണമെങ്കിലും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് കഴിയുന്നില്ലെങ്കിൽ, ഞാൻ നിങ്ങളോട് പറയും, അതുവരെ ഡ്യൂപ്പിനെക്കുറിച്ച് ചിന്തിക്കരുത് എന്ന കർശനമായ നിർദേശമായിരുന്നത്.

ലൊക്കേഷനിൽ പോലും അദ്ദേഹം ദിവസവും കാർഡിയോ ചെയ്യുന്നുണ്ടായിരുന്നു. രണ്ടേ മുക്കാല് മണിക്കൂറാണ് സിനിമയുടെ ദൈർഘ്യം. അതുപോലെ രണ്ടേ മുക്കാല് മിനിറ്റാണ് ട്രെയിലറിന് നൽകിയിരിക്കുന്നത്. സിനിമയിൽ ഉള്ളത് ട്രെയിലറിൽ കാണിക്കണമെന്നായിരുന്നു ആഗ്രഹം.

കൈതിയെയും വിക്രമിനെയും പോലെ ലിയോയ്ക്കും ഒരു ചെറിയ ബിരിയാണി സീൻ ചിത്രത്തിൽ ഉണ്ടാകും. ലിയോ, ഹിസ്റ്ററി ഓഫ് വയലൻസ് എന്ന സിനിമയുടെ അഡാപ്റ്റേഷൻ ആണോ എന്ന് ആളുകൾ സിനിമ കണ്ട് മനസ്സിലാക്കട്ടെ. തിയേറ്ററിൽ നിന്ന് കിട്ടുന്ന അനുഭവം പ്രേക്ഷകർ നഷ്ടപ്പെടുത്തരുത് എന്നും ലോകേഷ് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments


Back to top button