CinemaComing SoonGeneralIndian CinemaLatest NewsNationalNationalNew ReleaseNEWSTollywoodWOODs

പ്രിയപ്പെട്ട മമ്മൂട്ടിക്ക് നന്ദി പറഞ്ഞാൽ തീരില്ല, നിങ്ങളില്ലെങ്കിൽ യാത്ര എന്ന സിനിമ ജനിക്കില്ലായിരുന്നു: സംവിധായകൻ

മമ്മൂട്ടി സാർ സെറ്റിൽ വന്ന് ആ വേഷത്തിന് ജീവൻ നൽകിയത് ഒരു ദേജാവു അനുഭവമായിരുന്നുവെന്ന് മഹി

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞ, മമ്മൂട്ടി നായകനായെത്തിയ യാത്ര എന്ന ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു.

മമ്മൂട്ടി നായകനായ വൈഎസ്ആറിന്റെ ജീവിതം പറയുന്ന ചിത്രമായിരുന്നു യാത്ര. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ആദ്യ ഭാഗം സംവിധാനം ചെയ്ത മഹി വി രാഘവാണ് യാത്ര 2 സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി സാർ ഇല്ലായിരുന്നെങ്കിൽ യാത്രയും യാത്രയും രണ്ടാം ഭാഗം നടക്കില്ലായിരുന്നു. ഈ അവസരത്തിന് താൻ എന്നും നന്ദിയുള്ളവനായിരിക്കുമെന്ന് സംവിധായകൻ മഹി വി രാഘവ് പറയുന്നു. യാത്രയുടെ അവസാന ഷോട്ട് ഷൂട്ട് ചെയ്തിട്ട് അഞ്ച് വർഷമായി. മമ്മൂട്ടി സാർ സെറ്റിൽ വന്ന് ആ വേഷത്തിന് ജീവൻ നൽകിയത് ഒരു ദേജാവു അനുഭവമായിരുന്നുവെന്ന് മഹി വി രാഘവ് ഫേസ്ബുക്കിൽ കുറിച്ചു.

മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജീവയും പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. 2024 ഫെബ്രുവരിയിൽ ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിൽ വൈ.എസ്. രാജശേഖർ റെഡ്ഡിയായി മമ്മൂട്ടി വേഷമിടുമ്പോൾ അദ്ദേഹത്തിന്റെ മകനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിയായാണ് ജീവ അഭിനയിക്കുന്നതെന്നാണ് സൂചന. യാത്ര 2ന്റെ മോഷൻ പോസ്റ്റർ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button