BollywoodCinemaInternationalLatest NewsNationalWOODs

യുഎസിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം തുറന്നു, ആശംസകൾ അറിയിച്ച് നടൻ അക്ഷയ് കുമാർ

ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായി മാറുന്നത് അഭിമാനത്തിന്റെ നിമിഷമാണ്

യുഎസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രവും ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രവുമായ ബാപ്‌സ് സ്വാമിനാരായണൻ അക്ഷർധാം ഭക്തർക്ക് തുറന്നതിൽ ബോളിവുഡ് നടൻ അക്ഷയ് കുമാർ ആശംസകൾ അറിയിച്ചു. തികച്ചും അഭിമാനത്തിന്റെ നിമിഷമായിരുന്നു ഇതെന്ന്അക്ഷയ് കുമാർ കുറിച്ചു.

മഹത്തായ ഉദ്ഘാടനത്തിന് അഭിനന്ദനങ്ങൾ! ഇത് അമേരിക്കയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായി മാറുന്നത് അഭിമാനത്തിന്റെ നിമിഷമാണ്. ഇത് ആനന്ദത്തിന്റെ വേളകളാണെന്നും താരം. 12 വർഷത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷമാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്, അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 12,500 തൊഴിലാളികൾ ആണ് ക്ഷേത്ര നിർമ്മിതിക്കായി പങ്കെടുത്തത്.

183 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ക്ഷേത്രം ഇന്ത്യയിൽ നിന്നുള്ള ബാപ്‌സ് സന്യാസിമാരും സന്നദ്ധപ്രവർത്തകരും ചേർന്നാണ് രൂപകൽപ്പന ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button