CinemaGeneralLatest NewsNationalNEWS

ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് ​ഗംഭീര ഓഫർ, വെറും 99 രൂപക്ക് ഏത് സിനിമയും കാണാം: ബുക്കിംങ് തുടങ്ങി

99 രൂപക്ക് ഏത് സിനിമയും കാണാമെന്നതാണ് ഇതിന്റെ ​ഗുണം

 

ഒക്ടോബർ 13, വെള്ളിയാഴ്ച ദേശീയ സിനിമാ ദിനത്തിൽ ലഭിക്കുന്നത് അടിപൊളി ഓഫർ. വെറും 99 രൂപക്ക് ഏത് സിനിമയും കാണാമെന്നതാണ് ഇതിന്റെ ​ഗുണം.

സിനിമകൾക്കുള്ള ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാനും ഓഫ്‌ലൈനായി വാങ്ങാനും കഴിയും. രാജ്യമൊട്ടാകെ നാലായിരത്തോളം സ്ക്രീനുകളിൽ ചിത്രങ്ങൾ കാണാം. ബുക്ക് മൈ ഷോ, പേടിഎം തുടങ്ങിയ ആപ്പുകളിൽ ഓഫർ തുകക്ക് ടിക്കറ്റ് ലഭ്യമാക്കി തുടങ്ങി. ബുക്കി​ങ് ആപ്പുകളിൽ 99 ന് പുറമേ മറ്റ് ചാർജുകൾ ഉള്ളത് ഈടാക്കും.

എന്നാൽ തിയേറ്ററുകളിലെ കൗണ്ടറിൽ നിന്ന് വാങ്ങുമ്പോൾ 99 രൂപയ്ക്ക് തന്നെ ടിക്കറ്റ് ലഭ്യമാകും. ഐമാക്സ് പോലുള്ള പ്രീമിയം വിഭാ​ഗത്തിന് ഈ ഓഫർ ലഭ്യമല്ല. സിനിമാ വ്യവസായത്തിന് ഉണർവ് പകരാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. വൻ തിരക്കാണ് 99 രൂപക്ക് ചിത്രങ്ങൾ കാണാം എന്ന ഓഫർ വന്നതോടെ അനുഭവപ്പെടുന്നത്.

shortlink

Related Articles

Post Your Comments


Back to top button