CinemaGeneralKollywoodLatest NewsMollywoodNEWSTollywoodWOODs

അന്തരിച്ച സൂപ്പർ താരം സൗന്ദര്യ പുനർജനിച്ചതോ, സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടി ഇതാണ്

തെലുങ്കിലും മുൻനിര നായികയായി സൗന്ദര്യ തിളങ്ങി

തൊണ്ണൂറുകളിൽ ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള നടിയായിരുന്നു സൗന്ദര്യ. രജനികാന്തിന്റെ അരുണാചലം, പടയപ്പ എന്നീ ചിത്രങ്ങളിലൂടെ തമിഴ് ലോകത്തും ഏറെ പ്രിയങ്കരിയായി സൗന്ദര്യ മാറിയിരുന്നു. 2004-ൽ തന്റെ കരിയറിലെ ഏറ്റവും ഉയർന്ന സമയത്ത് നിൽക്കുമ്പോൾ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യാത്ര ചെയ്ത നടി, ബാംഗ്ലൂരിനടുത്ത് ഹെലികോപ്റ്റർ തകർന്ന് മരണപ്പെടുകയായിരുന്നു. മരണപ്പെടുമ്പോൾ വെറും 31 വയസ്സായിരുന്നു പ്രായം.

‘മഹാനടി’ സാവിത്രിക്ക് ശേഷം തെലുങ്കിൽ ജനപ്രീതി നേടുകയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്ത നായിക കൂടിയാണ് സൗന്ദര്യ. എല്ലാ സ്റ്റാർ ഹീറോകൾക്കൊപ്പവും സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സിനിമകൾ ചെയ്തു തെലുങ്കിലും മുൻനിര നായികയായി സൗന്ദര്യ തിളങ്ങി.

സൗന്ദര്യയുമായി അസാമാന്യമായ സാദൃശ്യമുള്ള ചിത്ര എന്ന പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ തന്റെ പ്രശസ്തമായ രംഗങ്ങളും ഗാനങ്ങളും പുനഃസൃഷ്ടിച്ചുകൊണ്ട് അന്തരിച്ച നടിക്ക് ചിത്ര ആദരാഞ്ജലികൾ അർപ്പിക്കുന്നു. ജൂനിയർ സൗന്ദര്യ എന്നാണ് ചിത്രയെ പലരും വിശേഷിപ്പിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button