CinemaLatest News

ചിത്ര വാങ്ങി തന്ന സ്ഥലത്തിന് എനിക്ക് കിട്ടിയത് 60 ലക്ഷം, ഒരനിയത്തിയുടെ കരുതലായിരുന്നത്

സംവിധായകൻ എംജി രാധാകൃഷ്ണന്റെ കൈപിടിച്ചു വന്ന കുട്ടി

മലയാളികളുടെ പ്രിയ ​ഗാനരചയിതാവാണ് കൈതപ്രം ദോമോദരൻ നമ്പൂതിരി. ഇതുവരെയായി അതിമനോഹരങ്ങളായ അനവധി ​ഗാനങ്ങളാണ് കൈതപ്രം ദോമോദരൻ നമ്പൂതിരി രചിച്ചിട്ടുള്ളത്.

സം​ഗീത ലോകത്തിന് നൽകിയ സംഭാവനകൾ പരി​ഗണിച്ച് പത്മശ്രീ നൽകിയിരുന്നു. തന്റെ ജീവിതത്തിൽ ​ഗായിക ചിത്രയെക്കുറിച്ചുള്ള ഓർമ്മ, സംവിധായകൻ എംജി രാധാകൃഷ്ണന്റെ കൈപിടിച്ചു വന്ന കുട്ടിയുടേതാണെന്നും കൈതപ്രം വ്യക്തമാക്കി.

സം​ഗീത സംവിധായകൻ വിദ്യാസാ​ഗറും താനും ചിത്രക്കായി ഒരു അയ്യപ്പ​ഗാനം ചെയ്തതിനെക്കുറിച്ചും കൈതപ്രം പറഞ്ഞു. പ്രതിഫലമായി മദ്രാസിൽ രണ്ട് ​ഗ്രൗണ്ട് സ്ഥലമാണ് ചിത്ര വാങ്ങി നൽകിയത്.

1980  ലാണ് സ്ഥലം നൽകിയതെന്നും നാട്ടിൽ വീട് മേടിക്കുമ്പോൾ ആവശ്യം വന്നാൽ വിൽക്കാമെന്ന് ചിത്ര പറഞ്ഞതായും കൈതപ്രം പറഞ്ഞു. നാട്ടിലെ വീടുപണിയുടെ സമയത്ത് വിറ്റപ്പോൾ 60 ലക്ഷത്തോളം രൂപ കിട്ടിയെന്നും കൈതപ്രം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button