CinemaLatest News

മുഖത്തെപ്പോഴും പുഞ്ചിരി തൂകുന്ന ​ഗായിക, മലയാളികളുടെ അഭിമാനമാണ് ചിത്ര: കുറിപ്പ്

ലളിതഗാനസംഗീതമേഖലയിൽ മാത്രമല്ല ശാസ്ത്രീയസംഗീതത്തിലും തികവുറ്റ പ്രതിഭ

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ ​ഗായിക കെ എസ് ചിത്രയ്ക്ക് ജൻമദിന ആശംസകൾ നേർന്ന് മന്ത്രി വിഎൻ വാസവൻ. ശ്രോതാക്കളുടെ കർണ്ണപുടങ്ങളിൽ രോമാഞ്ച ജനകമായ അനുഭൂതി പകർന്ന ശബ്ദമാധുര്യത്തിന്റെ ഉടമയും മലയാളികളുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമായ വാനമ്പാടി കെ എസ് ചിത്രക്ക് ഹൃദയംഗമമായ പിറന്നാള്‍ ആശംസകള്‍ നേരുന്നുവെന്നാണ് മന്ത്രി കുറിച്ചത്.

കുറിപ്പ് വായിക്കാം

ഇന്ത്യൻ ചലച്ചിത്ര പിന്നണിഗായികമാരിൽ മുൻനിരക്കാരിലൊരാളായി തിളങ്ങിനിൽക്കുന്ന ചിത്രയെന്ന മലയാളിയുടെ വാനമ്പാടിയ്ക്ക് അറുപതാം പിറന്നാൾ ആശംസകൾ.

ചിത്രയെന്ന ഗായിക നാല് പതിറ്റാണ്ടിലേറെയായി ആലാപനം തുടരുകയാണ്. വിവിധ ഭാഷകളിലായി 25,000 ലേറെ ഗാനങ്ങൾ ആലപിച്ചുകഴിഞ്ഞു.

അതിൽ ലാറ്റിനും അറബിയും ഇംഗ്ലീഷും മലായും ഫ്രഞ്ചും ഉൾപ്പെടുന്നുണ്ട് എന്നതാണ് നമ്മുടെ അഭിമാനം. ലളിതഗാനസംഗീതമേഖലയിൽ മാത്രമല്ല ശാസ്ത്രീയസംഗീതത്തിലും തികവുറ്റ പ്രതിഭയാണ്.

ചിത്ര എന്നാൽ പുഞ്ചിരിക്കുന്ന മുഖമാണ് മലയാളിയുടെ മനസിൽ നിറയുന്നത്, ശ്രോതാക്കളുടെ കർണ്ണപുടങ്ങളിൽ രോമാഞ്ച ജനകമായ അനുഭൂതി പകർന്ന ശബ്ദമാധുര്യത്തിന്റെ ഉടമയും മലയാളികളുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമായ വാനമ്പാടി കെ എസ് ചിത്രക്ക് ഒരിക്കൽ കൂടി ഹൃദയംഗമമായ പിറന്നാള്‍ ആശംസകള്‍ നേരുന്നു.

 

 

 

shortlink

Related Articles

Post Your Comments


Back to top button