CinemaLatest News

വെറുതെ മ്യൂസിക് വീഡിയോകളിൽ അഭിനയിക്കാതെ സിനിമകൾ ചെയ്തുകൂടേ: മറുപടി നൽകി ദുൽഖർ

ജസ്ലീൻ‍ റോയലും അർജിത് സിങ്ങുമായിരുന്നു ​ഗാനം പാടിയത്

നടൻ ദുൽഖർ സൽമാൻ അഭിനയിച്ച ഹീരിയേ എന്ന മ്യൂസിക് ​ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

വൻ വരവേൽപ്പായിരുന്നു താരത്തിന്റെ വീഡിയോയ്ക്ക് ലഭിച്ചത്. ജസ്ലീൻ‍ റോയലും അർജിത് സിങ്ങുമായിരുന്നു ​ഗാനം പാടിയത്.

എന്നാൽ താരത്തിന്റെ മ്യൂസിക് വീഡിയോ പങ്കുവച്ചുകൊണ്ട്, എന്തിനാണ് ഇത്തരം ആൽബങ്ങളിൽ അഭിനയിക്കുന്നതെന്നും ആ സമയത്ത് ഏതെങ്കിലും സിനിമയിൽ അഭിനയിച്ചു കൂടേ എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത്.

കലയിൽ ചെറുത്, വലുത് എന്നൊന്നില്ല. എല്ലാത്തിനേയും ബഹുമാനിക്കണം, ചെയ്യുന്ന തൊഴിലിൽ സന്തോഷമായിരിക്കണമെന്നും ഒറിജിനലായ എന്തിന്റേയും ഭാ​ഗമാകുന്നതിൽ സന്തോഷമേ ഉള്ളൂവെന്നും നിങ്ങളും ഇഷ്ടമുള്ളത് ചെയ്യൂവെന്നാണ് താരം മറുപടി നൽകിയത്.

shortlink

Related Articles

Post Your Comments


Back to top button